മുഖം തിരിച്ചറിയാതിരിക്കാന്‍ വായില്‍ തുണിതിരുകി, ആരും കാണുന്നില്ലെന്ന ധൈര്യത്തില്‍ നെഞ്ചുവിരിച്ച് മുന്‍വാതിലിലേക്ക്; സുരക്ഷാ കണ്ണില്‍ കുടുങ്ങി മോഷ്ടാവ് 

മുഖം തിരിച്ചറിയാതിരിക്കാന്‍ വായില്‍ തുണിതിരുകിയെത്തിയ മോഷ്ടാവിനെ കാട്ടിക്കൊടുത്ത് സിസിടിവി ക്യാമറ
മുഖം തിരിച്ചറിയാതിരിക്കാന്‍ വായില്‍ തുണിതിരുകി, ആരും കാണുന്നില്ലെന്ന ധൈര്യത്തില്‍ നെഞ്ചുവിരിച്ച് മുന്‍വാതിലിലേക്ക്; സുരക്ഷാ കണ്ണില്‍ കുടുങ്ങി മോഷ്ടാവ് 

തൃശൂര്‍: മുഖം തിരിച്ചറിയാതിരിക്കാന്‍ വായില്‍ തുണിതിരുകിയെത്തിയ മോഷ്ടാവിനെ കാട്ടിക്കൊടുത്ത് സിസിടിവി ക്യാമറ. തൃശൂരില്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഓഫിസ് മുറി തകര്‍ത്ത് 6000 രൂപ കവര്‍ന്നയാളുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ മോഷ്ടാവ് സിസിടിവി ക്യാമറയുടെ കണ്‍ട്രോള്‍ സിസ്റ്റം വിച്ഛേദിച്ചെങ്കിലും അതിനകം മോഷണദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലിനായിരുന്നു സംഭവം. സ്‌കൂളിന്റെ മുന്‍വശത്തെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് ഉള്ളിലെത്തിയത്. വായില്‍ തുണി തിരുകിയിരുന്നു.ആരും കാണുന്നില്ലെന്ന ധൈര്യത്തില്‍ നേരെ നടന്നു മുന്‍വാതിലിനടുത്തെത്തി. മുന്‍വശത്തെ ജനലില്‍ ചവിട്ടി മുകള്‍ നിലയിലേക്കു വലിഞ്ഞു കയറിയശേഷം ഇരുമ്പഴിവാതില്‍ ആണിപ്പാര ഉപയോഗിച്ചു കുത്തിത്തുറന്നു.

പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറിയുടെ വാതില്‍ പൂട്ടിയിരുന്നെങ്കിലും ആണിപ്പാര ഉപയോഗിച്ചു താഴ് തകര്‍ത്തു. ഓഫിസ്മുറിയിലെ സിസിടിവിയുടെ മോണിറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസിലായപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com