വനിതാ മതില്‍ മഞ്ജു വാര്യരുടെ ആശയമല്ല; നാളെ നിലപാട് മാറ്റുമെന്ന് എം സ്വരാജ്

വനിതാമതിലില്‍ അണിനിരക്കുന്നു എന്നറിയിച്ചപ്പോള്‍ അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായി. ആ ആക്രമണത്തില്‍ ഭയപ്പെട്ടിട്ടാവാം അവര്‍ പിന്‍മാറിയത്
വനിതാ മതില്‍ മഞ്ജു വാര്യരുടെ ആശയമല്ല; നാളെ നിലപാട് മാറ്റുമെന്ന് എം സ്വരാജ്

കൊച്ചി:  വനിതാമതില്‍ എന്നത് ഏതെങ്കിലും തരത്തിലുള്ള കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള മത്സരമോ വെല്ലുവിളിയോ അല്ലെന്ന് എം സ്വരാജ് എംഎല്‍എ. നവേത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും കേരളത്തിലെ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുമുള്ള പുതിയ മുന്നേറ്റമാണ്. സാമൂഹ്യമുന്നേറ്റം എന്നതിനൊപ്പം പ്രത്യേകിച്ച് സ്ത്രീ മുന്നേറ്റമാണ്.  ലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം  ഒരേസമയത്ത് ഇത്രയേറെ വനിതകള്‍ ഒത്തുചേരുന്നത്. ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യമാകട്ടെ കേരളത്തെ കൂടുതല്‍ ദീപ്തമാക്കുന്നതാണെന്നും സ്വരാജ് പറഞ്ഞു.

വനിതാ മതില്‍ സമൂഹത്തിലുണ്ടാക്കുന്ന ഭിന്നത യാഥാസ്ഥിതകത്വവും നവോത്ഥാനവും തമ്മിലുള്ള വിഭജനമല്ലാതെ മറ്റ് ഒരു വിഭജനവും ഉണ്ടാക്കുന്നില്ല. വനിതാമതിലില്‍ രാഷ്ട്രീയത്തിന് അതീതമായി സത്രീപക്ഷ നിലപാടുയര്‍ത്തിപ്പിടിക്കുന്നവര്‍ യോജിച്ച മനസ്സോടെ പങ്കെടുക്കും. മഞ്ജുവാര്യര്‍ ഒരു കലാകാരിയാണ്. അവര്‍ ആദ്യഘട്ടത്തില്‍ എന്തുകൊണ്ടോ വനിതാമതില്‍ എന്ന ആശയത്തില്‍  ആകൃഷ്ടയായി. പിന്നീട് എന്തുകൊണ്ടോ പിന്‍മാറി. ഇപ്പോള്‍ ഇതിനെതിരെ രംഗത്തുവരുന്നവര്‍ മനസ്സിലാക്കേണ്ടത് ഇത് അവരുടെ ആശയമല്ലെന്നതാണ്. വനിതാമതിലില്‍ അണിനിരക്കുന്നു എന്നറിയിച്ചപ്പോള്‍ അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായി. ആ ആക്രമണത്തില്‍ ഭയപ്പെട്ടിട്ടാവാം അവര്‍ പിന്‍മാറിയത്. ഇന്നല്ലെങ്കില്‍ നാളെ മഞ്ജു ഉള്‍പ്പെടയുള്ള കലാകാരികള്‍ക്ക് വനിതാ മതിലിനോട് യോജിക്കേണ്ടി വരുമെന്ന് സ്വരാജ് പറഞ്ഞു.

ആക്രമിച്ചാല്‍ അതിനെ സിപിഎം പിന്തുണയ്ക്കില്ല. വനിതാമതിലിനെ പിന്തുണയ്്ക്കുമ്പോള്‍ സമൂഹമാധ്യമത്തില്‍ നീചമായി ആക്രമിക്കപ്പെട്ടപ്പോള്‍ രമേശ് ചെന്നിത്തല മിണ്ടിയിട്ടില്ല. പിന്തുണയുമായി മഞ്ജുവന്നപ്പോള്‍ അവരെ സമൂഹമാധ്യമങ്ങളില്‍ നീചമായി ആക്രമിച്ചപ്പോള്‍ ഇപ്പോള്‍ പറയുന്ന രമേശ് ചെന്നിത്തല എന്തുകൊണ്ട് അത് കാണാതെ പോയെന്നും സ്വരാജ് ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com