ഫോട്ടോ ജേണലിസ്റ്റ് എസ് ഹരിശങ്കര്‍ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th December 2018 02:16 PM |
Last Updated: 20th December 2018 02:16 PM | A+A A- |

കോട്ടയം: പ്രമുഖ ഫോട്ടോ ജേണലിസ്റ്റും നോവലിസ്റ്റുമായ എസ്.ഹരിശങ്കര്‍ അന്തരിച്ചു. 48 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം മൂന്നു മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍.
ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടിയുടെ മകനായ ഹരിശങ്കര്‍ ദീര്‍ഘകാലം മംഗളം ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായിരുന്നു. മംഗളം വാരിക, കന്യക ദ്വൈവാരിക, ലിവ് ഇന്‍ സ്‌റ്റെല്‍ െ്രെതമാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു.
മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.