അയ്യപ്പനെ തൊഴാൻ ബ്രസീലിൽ നിന്ന് ഡോക്ടറെത്തി

41 ​ദിവസത്തെ കഠിന വ്രതം അനുഷ്ഠിച്ച് ബ്രസീലിലെ പ്രസിദ്ധ മൈക്രോ വാസ്കുലാർ സർജൻ ഡോ. ക്ലൗദ്യു അസ്താസ്യു ശബരിമല ദർശനം നടത്തി
അയ്യപ്പനെ തൊഴാൻ ബ്രസീലിൽ നിന്ന് ഡോക്ടറെത്തി

ശബരിമല: 41 ​ദിവസത്തെ കഠിന വ്രതം അനുഷ്ഠിച്ച് ബ്രസീലിലെ പ്രസിദ്ധ മൈക്രോ വാസ്കുലാർ സർജൻ ഡോ. ക്ലൗദ്യു അനസ്താസ്യു ശബരിമല ദർശനം നടത്തി. സാവോപോളോയിലെ സർക്കാർ ആശുപത്രിയിലാണ് ക്ലൗദ്യു സേവനമനുഷ്ഠിക്കുന്നത്. ബ്രസീൽ നിന്നുള്ള കാർട്ടൂണിസ്റ്റ് ഫാബു ബോർ​ഗനും സംഘത്തിലുണ്ടായിരുന്നു. 

ഉറ്റ സുഹൃത്തും സഹപ്രവർത്തകനുമായ ഇന്ത്യൻ വംശജൻ ആകാശ് പ്രകാശിന്റെ അമ്മ പ്രൊഫ. ജ്ഞാനവതി പ്രകാശനാണ് ഹിന്ദു വിശ്വാസവും ആചാരങ്ങളും ദൈവങ്ങളെക്കുറിച്ചുമൊക്കെ ക്ലൗദ്യുവിന് പരിചപ്പെടുത്തിയത്. 

ചേർത്തലയിലുള്ള ജ്ഞാനവതിയുടെ വീട്ടിലെത്തിയ ശേഷമാണ് ബ്രസീലിയൻ ഡോക്ടർ മല ചവിട്ടിയത്. മായിത്തറ ദേവീ ക്ഷേത്രത്തിൽ വച്ചായിരുന്നു കെട്ടുനിറ. ചൊവ്വാഴ്ച രാത്രി 12 മണിയോടെ സന്നിധാനത്തെത്തി. ബുധനാഴ്ച പുലർച്ചെ ദർശനം നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com