ഇനി മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കിടക്കേണ്ട; തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ഒന്നര മണിക്കൂറിലെത്താം 

സൂര്യോദയവും അസ്തമയവും കാണാന്‍ കന്യാകുമാരിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് ഇനിമുതല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ കിടക്കേണ്ടിവരില്ല
ഇനി മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കിടക്കേണ്ട; തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ഒന്നര മണിക്കൂറിലെത്താം 

തിരുവനന്തപുരം: സൂര്യോദയവും അസ്തമയവും കാണാന്‍ കന്യാകുമാരിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് ഇനിമുതല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ കിടക്കേണ്ടിവരില്ല. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ തുറന്നതോടെ ഇനി ഒന്നര മണിക്കൂര്‍ കൊണ്ട് തിരവനന്തപുത്ത് നിന്ന് കന്യാകുമാരിയിലെത്താം. 

വിനോദ സഞ്ചാരത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമായി നിരവധി ആളുകളാണ് തിരവനന്തപുരം-കന്യാകുമാരി പാതയില്‍ ദിവസേന സഞ്ചരിക്കുന്നത്. ഗതാഗതക്കുരുക്ക് തലവേദനയായതോടെ പലരും യാത്ര ഒഴിവാക്കി തുടങ്ങിയിരുന്നു. 

പാലം വന്നതോടെ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ സ്വകാര കമ്പനികളും കെഎസ്ആര്‍ടിസിയും മുന്നോട്ടു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com