എകെജി സെന്ററില്‍ സിപിഎമ്മിന് എന്ത് അവകാശം?: ബിജെപി അധികാരത്തിലെത്തിയാല്‍ പൂട്ടി സീല്‍ ചെയ്യും; കേസെടുത്തിട്ടും അടങ്ങാതെ എഎന്‍ രാധാകൃഷ്ണന്‍

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തിട്ടും അടങ്ങാതെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍
എകെജി സെന്ററില്‍ സിപിഎമ്മിന് എന്ത് അവകാശം?: ബിജെപി അധികാരത്തിലെത്തിയാല്‍ പൂട്ടി സീല്‍ ചെയ്യും; കേസെടുത്തിട്ടും അടങ്ങാതെ എഎന്‍ രാധാകൃഷ്ണന്‍


കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തിട്ടും അടങ്ങാതെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയാല്‍ പിണറായിയേയും കോടിയേരിയേയും അടക്കം പുറത്താക്കി എകെജി സെന്റ സീല്‍ ചെയ്യുമെന്ന് രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റര്‍. ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

എകെജി സെന്ററില്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന്‍ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു.  

ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പൊലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പോത്തന്‍കോട് പൊലീസാണ് പ്രകോപനമപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ എ.എന്‍ രാധാകൃഷ്ണന് എതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com