ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാരെ വലച്ച് ട്രെയിന്‍ ഗതാഗത നിയന്ത്രണം: നാളെ മുതല്‍ 24 വരെ

ക്രിസ്മസ് അവധിക്കാലത്തുള്ള ഈ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലക്കും.
ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാരെ വലച്ച് ട്രെയിന്‍ ഗതാഗത നിയന്ത്രണം: നാളെ മുതല്‍ 24 വരെ

കൊച്ചി: വീണ്ടും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. ഇടപ്പള്ളി യാര്‍ഡില്‍ നടക്കുന്ന റെയില്‍ നവീകരണപ്രവര്‍ത്തനങ്ങളുടെയും പാളം കൂട്ടിയോജിപ്പിക്കലിന്റെയും ഭാഗമായാണ് നാളെ മുതല്‍ 24 വരെ ഈ പാതയിലെ ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ക്രിസ്മസ് അവധിക്കാലത്തുള്ള ഈ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലക്കും.

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) എന്നീ സര്‍വീസുകള്‍ നാളെ പൂര്‍ണമായും റദ്ദാക്കി. നാളെ പുലര്‍ച്ചെ 5.15 ന് എറണാകുളത്തു നിന്നു പുറപ്പെടേണ്ട എറണാകുളം-പുനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22149) 45 മിനിറ്റ് വൈകി ആറിനു പുറപ്പെടും. 

22 മുതല്‍ 24 വരെ എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) അരമണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 1.45 ന് എറണാകുളത്തുനിന്നു യാത്ര തുടങ്ങും. ഇന്നു രാത്രി 10നു തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-മധുരെ അമൃത എക്‌സ്പ്രസ് (16343) ഒരു മണിക്കൂറിലധികം എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷനില്‍ പിടിച്ചിടും. 22 മുതല്‍ 24 വരെ നാഗര്‍കോവില്‍മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) ഒന്നര മണിക്കൂറോളം എറണാകുളം ടൗണ്‍ സ്‌റ്റേഷനിലും തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229) തൃപ്പൂണിത്തുറയിലോ എറണാകുളം ടൗണ്‍ സ്‌റ്റേഷനിലോ ഒരു മണിക്കൂര്‍ 15 മിനിറ്റും പിടിച്ചിടും. 

23നു കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസും (12202)  22, 24 തീയതികളില്‍ കൊച്ചുവേളിഛണ്ഡിഗഢ് ഗരീബ്‌രഥ് എക്‌സ്പ്രസും (12217) അരമണിക്കൂര്‍ എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടും.
 23 നു കൊല്ലം-കാക്കിനട പോര്‍ട്ട് സ്‌പെഷല്‍ ട്രെയിനും (07212) 24 ന് കൊല്ലംവിശാഖപട്ടണം സ്‌പെഷല്‍ ട്രെയിനും (08516) കോട്ടയംഎറണാകുളം പാതയില്‍ അരമണിക്കൂറോളം സമയം പിടിച്ചിടും.

നോര്‍ത്തേണ്‍ റെയില്‍വേയില്‍പ്പെട്ട ഫരീദാബാദ് ന്യൂടൗണ്‍ സ്‌റ്റേഷനില്‍ എന്‍ജിനീയറിങ് പ്രവൃത്തികള്‍ നടക്കുന്നതിന്റെ പേരില്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളാണ് റദ്ദാക്കിയത്. ആറു ട്രെയിനുകള്‍ വഴിതിരിച്ചു വിടും. 21നുള്ള കൊച്ചുവേളിഡെറാഡൂണ്‍ എക്‌സ്പ്രസ് (22659), 24 നുള്ള ഡെറാഡൂണ്‍കൊച്ചുവേളി എക്‌സ്പ്രസ് (22660) സര്‍വീസുകളാണ് റദ്ദാക്കിയത്. ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത് കേരളത്തിനു പുറത്തുള്ള സ്‌റ്റേഷനുകളിലൂടെയായതിനാല്‍ മലയാളിയാത്രക്കാരെ ബാധിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com