നിങ്ങള്‍ക്ക് ഞങ്ങളുണ്ട്: ജോലി പോയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്വകാര്യ ബസുടമകള്‍  

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട കണ്ടക്ടര്‍മാരെ എടുക്കാന്‍ തയ്യാറാണെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.
നിങ്ങള്‍ക്ക് ഞങ്ങളുണ്ട്: ജോലി പോയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്വകാര്യ ബസുടമകള്‍  

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍ സ്വകാര്യ ബസുകളെ സമീപിക്കുന്നു. ഇന്നലെ മാത്രം എണ്ണൂറിലധികം കണ്ടക്ടര്‍മാര്‍ ജോലിക്ക് വേണ്ടി സമീപിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇവരില്‍ മിക്കവരും കെഎസ്ആര്‍ടിസിയില്‍ എത്തും മുന്‍പ് സ്വകാര്യ ബസ് കണ്ടക്ടര്‍മാരായിരുന്നു. 

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട കണ്ടക്ടര്‍മാരെ എടുക്കാന്‍ തയ്യാറാണെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ കിട്ടിയതിനേക്കാള്‍ വേതനവും ആനുകൂല്യങ്ങളും ഇവര്‍ക്ക് സ്വകാര്യ ബസുകളില്‍ ലഭ്യമാകും. ഇവരെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുകയും ചെയ്യും. താല്‍പര്യമുള്ളവര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജില്ലാ ഓഫീസുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ക്ക് തൊഴില്‍ നിയമപ്രകാരം ദിവസം 885 രൂപയാണ് കൂലി. ഭക്ഷണച്ചെലവിനുള്ള തുക വേറെയും ലഭിക്കും. പരമാവധി പത്തു മണിക്കൂറാണ് ജോലി. എന്നാല്‍ കഴിഞ്ഞവര്‍ഷം പുതുക്കിയ ശമ്പളക്കരാര്‍ പ്രകാരം സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍മാര്‍ക്ക് ദിവസം 1270 രൂപ കൂലി നല്കണം എന്നാണ് വ്യവസ്ഥ. പക്ഷേ സ്വകാര്യബസുകളുടെ പ്രതിസന്ധിയും ഇന്ധനവില വര്‍ധനയും കണക്കിലെടുത്ത് ചില ജില്ലകളില്‍ ഇത് നടപ്പാക്കിയിട്ടില്ല. 

എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി ദിവസം 480 രൂപയാണ് വേതനമായി നല്‍കിയിരുന്നത്. മറ്റ് ആനുകൂല്യങ്ങളില്ല. എട്ടു മണിക്കൂറായിരുന്നു ജോലി. രണ്ടുമാസം മുന്‍പ് ഓര്‍ഡിനറി ബസുകളില്‍ ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയതോടെ മിക്കവരും പ്രതിസന്ധിയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com