ന്യായവിലയുടെ പകുതി നൽകി നിലം നികത്താം; പുതിയ ചട്ടം പുറത്തിറക്കി 

ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുവദിക്കുന്ന പുതിയ ചട്ടം റവന്യൂവകുപ്പ് പുറത്തിറക്കി
ന്യായവിലയുടെ പകുതി നൽകി നിലം നികത്താം; പുതിയ ചട്ടം പുറത്തിറക്കി 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുവദിക്കുന്ന പുതിയ ചട്ടം റവന്യൂവകുപ്പ് പുറത്തിറക്കി. 
ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച നെ​​​ൽ​​​വ​​​യ​​​ൽ ത​​​ണ്ണീ​​​ർ​​​ത്ത​​​ടം നി​​​ലം നി​​​ക​​​ത്ത​​​ൽ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് പു​​​തി​​​യ ച​​​ട്ടം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. 

2008 ലെ ​​​നി​​​ലം​​​നി​​​ക​​​ത്ത​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് വി​​​ല്ലേ​​​ജു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ നെ​​​ൽ​​​വ​​​യ​​​ൽ ത​​​ണ്ണീ​​​ർ​​​ത്ത​​​ട​​​ങ്ങ​​​ളു​​​ടെ ഡാ​​​റ്റാ​ ബാ​​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത നി​​​ല​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ ആ​​​ർ​​​ഡി​​​ഒ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാം. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രവും പ്രാ​​​ദേ​​​ശി​​​ക​​​നി​​​രീ​​​ക്ഷ​​​ണ സ​​​മി​​​തിയുടെ റി​​​പ്പോ​​​ർട്ടും അ​​​നു​​​സ​​​രി​​​ച്ച് ആ​​​വ​​​ശ്യ​​​മെ​​​ന്ന് തോ​​​ന്നു​​​ന്ന പ​​​ക്ഷം നേ​​​രി​​​ട്ട് സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യു​​​മാ​​​ണ് നി​​​ലം​​​നി​​​ക​​​ത്താ​​​ൻ ആ​​​ർ​​​ഡി​​​ഒ അ​​​നു​​​മ​​​തി ന​​​ൽ​​​കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 30 ശ​​​ത​​​മാ​​​ന​​​വും പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ൽ 40 ശ​​​ത​​​മാ​​​ന​​​വും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 50 ശ​​​ത​​​മാ​​​ന​​​വും ഫീ​​​സാ​​​യി കെ​​​ട്ടി​​​വ​​​യ്ക്ക​​​ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com