2019 ഹർത്താൽ വിരുദ്ധ വർഷം; മിന്നൽ ഹർത്താലുകൾ അം​ഗീകരിക്കില്ല  

മിന്നൽ ഹർത്താലുകൾ അം​ഗീകരിക്കില്ലെന്നും ബസുകളും ലോറികളും ടാക്സി ഓട്ടോ വാഹനങ്ങളും ഹർത്താൽ ദിനത്തിൽ ഓടിക്കും യോ​ഗത്തിൽ തീരുമാനമായി
2019 ഹർത്താൽ വിരുദ്ധ വർഷം; മിന്നൽ ഹർത്താലുകൾ അം​ഗീകരിക്കില്ല  

കൊച്ചി: 2019 ഹർത്താൽ വിരുദ്ധ വർഷമായി പ്രഖ്യാപിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനം. ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി സംഘടനകൾ ഇന്ന് ചേർന്ന യോ​ഗത്തിൽ അറിയിച്ചു. മിന്നൽ ഹർത്താലുകൾ അം​ഗീകരിക്കില്ലെന്നും ബസുകളും ലോറികളും ടാക്സി ഓട്ടോ വാഹനങ്ങളും ഹർത്താൽ ദിനത്തിൽ ഓടിക്കുമെന്നും യോ​ഗത്തിൽ തീരുമാനമായി.

ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനും ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. ഹർത്താൽ ദിനത്തിൽ പൊലീസ് മതിയായ സംരക്ഷണം നൽകണമെന്നും യോ​​ഗം ആവശ്യമുന്നയിച്ചു.  ഹർത്താലുകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകരുതെന്നും കോഴിക്കോട് ചേര്‍ന്ന് യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പറഞ്ഞു. 

ജനുവരി 8,9 തിയതികളിലെ ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും ഹർത്താലിനെതിരെ കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു. 64 സംഘടനകളാണ് ഇന്ന് കോഴിക്കോടും കൊച്ചിയിലുമായി യോ​ഗം ചേർന്നത്. ദേശീയ പണിമുടക്കിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com