വനിതാ മതില്‍ രാഷ്ട്രീയ പരിപാടിയല്ല ;  ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നു സര്‍ക്കാര്‍;  കുട്ടികളെ ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന പ്രചാരണ പരിപാടികളുടെ ഭാഗമാണെന്നും ഇത്തരം പ്രചാരണ പരിപാടികള്‍ക്കായി 50 കോടിരൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
വനിതാ മതില്‍ രാഷ്ട്രീയ പരിപാടിയല്ല ;  ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നു സര്‍ക്കാര്‍;  കുട്ടികളെ ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി:  ജനുവരി ഒന്നിന് സംസ്ഥാനത്ത് നടത്തുന്ന വനിതാ മതില്‍ രാഷ്ട്രീയ പരിപാടിയല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന പ്രചാരണ പരിപാടികളുടെ ഭാഗമാണെന്നും ഇത്തരം പ്രചാരണ പരിപാടികള്‍ക്കായി 50 കോടിരൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഈ പണം ചിലവഴിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവം, യുവജനോത്സവം, ബിനാലെ തുടങ്ങിയവ പോലെയുള്ള ഒരു പരിപാടി മാത്രമാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

സര്‍ക്കാര്‍ ജീവനക്കാരെ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു..

18 വയസ്സില്‍ താഴെയുള്ളവരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ സ്ത്രീകള്‍ അണിനിരക്കുന്ന വനിതാ മതിലിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com