മതേതര വനിതാ സംഗമം: വനിതാ മതിലിന് ബദല്‍ പരിപാടിയുമായി യുഡിഎഫ്

വോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷത്തിന്റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദല്‍ പരിപാടിയുമായി യുഡിഎഫ്.
മതേതര വനിതാ സംഗമം: വനിതാ മതിലിന് ബദല്‍ പരിപാടിയുമായി യുഡിഎഫ്

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷത്തിന്റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദല്‍ പരിപാടിയുമായി യുഡിഎഫ്. വനിതാ മതിലിന് പകരം, യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മതേതര വനിതാ സംഗമം നടത്താന്‍ തീരുമാനമായി. ഈമാസം 29ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മതേതര വനിതാ സംഗമം സംഘടിപ്പിക്കും. ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

വനിതാ മതിലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. മതില്‍ വര്‍ഗീയ മതിലാണെന്നും സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷവും ബിജെപിയും ഒരുപോലെ ആരോപിച്ചിരുന്നു. 

വനിതാ മതിലിന് ചെലവാക്കുന്നത് സ്ത്രീ സുരക്ഷയ്ക്കായുള്ള സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് അമ്പതു കോടി രൂപ എടുത്താണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുഖ്യമന്ത്രിക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com