ലദീദ ലീഡ് ചെയ്യേണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ്; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തോറ്റത് 34 വോട്ടിന്

കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് വിജയം
 ലദീദ ലീഡ് ചെയ്യേണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ്; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തോറ്റത് 34 വോട്ടിന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് വിജയം. ഇതോടെ പതിനഞ്ച് വര്‍ഷമായി തുടര്‍ന്നുവന്ന യൂണിയന്‍ ഭരണം ഈ സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മ നിനിര്‍ത്തി. 

34 വോട്ടിനാണ് എസ്എഫ്‌ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യയെ പരാജയപ്പെടുത്തി ഇന്‍ഡിപെന്‍ഡന്‍സിന്റെ അമീര്‍ അബ്ദുള്ള വിജയിച്ചത്. 

ലദീദയെ മുന്‍നിര്‍ത്തി എസ്എഫ്‌ഐ നടത്തിയ പ്രചാരണം വലിയ ചര്‍ച്ചയായിരുന്നു. ലെറ്റ് ലദീദ ലീഡ് എന്ന എസ്എഫ്‌ഐയുടെ മുദ്രാവാക്യത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 

ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ ചെയര്‍പേഴ്‌സണും ജനറല്‍ ക്യാപ്റ്റനും ഉള്‍പ്പെടെ അഞ്ചുപേരും വനിതകളായിരുന്നു. 2005ലാണ് അവസാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐ ജയിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com