ലൈംഗികാരോപണം: ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത മലയാളി തൂങ്ങിമരിച്ചു

ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കമ്പനി സസ്‌പെന്‍ഡ് ചെയ്ത മലയാളി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
ലൈംഗികാരോപണം: ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത മലയാളി തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കമ്പനി സസ്‌പെന്‍ഡ് ചെയ്ത മലയാളി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഡല്‍ഹിയലെ നോയ്ഡയിലാണ് സംഭവം. കോതമംഗലം സ്വദേശിയുമായ സ്വരൂപ് രാജ് (35) ആണ് മരിച്ചത്. നോയ്ഡയിലെ ബഹുരാഷ്ട്രക്കമ്പനി ജെന്‍പാക്ട് ഇന്ത്യയില്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. 

രണ്ട് വനിതാ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു സ്വരൂപിനെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. ഇതേതുടര്‍ന്ന് നോയ്ഡ സെക്ടര്‍ 137ലെ പാരമൗണ്ട് ഫ്‌ളോറവില്ലെയില്‍ തന്റെ 804ാം നമ്പര്‍ ഫ്‌ളാറ്റിലെത്തിയ സ്വരൂപ് ഭാര്യ കൃതിക്ക് കത്തെഴുതിവെച്ച് സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന കൃതി രാത്രി 11.30ന് ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടത്.

ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കത്തില്‍ പറയുന്ന സ്വരൂപ്, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെ അന്തസോടെ ജീവിക്കണമെന്നും ഭാര്യയ്ക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. 2007ലാണ് സ്വരൂപ് ജെന്‍പാക്ടില്‍ ജോലിക്കുചേരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com