വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ; ഹൈക്കോടതി നോട്ടീസിന് ഉത്തരവിട്ടു

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസിന് ഉത്തരവിട്ടു
വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ; ഹൈക്കോടതി നോട്ടീസിന് ഉത്തരവിട്ടു

കൊച്ചി: ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസിന് ഉത്തരവിട്ടു. നവംബർ ആറിന് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ 52കാരിയെ അക്രമിച്ചെന്നാണ് കേസ്. 

സാഹചര്യവും വസ്തുതകളും ശരിയായി വിലയിരുത്താതെയാണ് തലശ്ശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹർജിയിൽ പറയുന്നു. മറ്റുള്ളവരെ അതിക്രമത്തിന് പ്രേരിപ്പിച്ചത് തില്ലങ്കേരിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ ​ഗൂഢാലോചനയെക്കുറിച്ചും മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും വിവരം ലഭിക്കു. 

തില്ലങ്കേരിയുടെ മുൻകൂർ ജാമ്യം മറ്റുള്ളവരുടെ അറസ്റ്റിനെ ബാധിക്കുമെന്നാണ് വാദം. മൂഴിയാർ പോലീസാണ് വത്സൻ തില്ലങ്കേരിയുടെ പേരിൽ കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com