വിശ്വാസ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തിയിട്ട് മതി മോദിയുടെ കേരള സന്ദര്‍ശനമെന്ന് കെ മുരളീധരന്‍

വനിതാ മതിലും അയ്യപ്പ ജ്യോതിയും ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുക വർ​ഗീയ ധ്രുവീകരണമാണ്.  വനിതാ മതിലിനെയും അയ്യപ്പ ജ്യോതിയെയും കോൺഗ്രസ് ഒരേ പോലെ എതിർക്കുന്നു
വിശ്വാസ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തിയിട്ട് മതി മോദിയുടെ കേരള സന്ദര്‍ശനമെന്ന് കെ മുരളീധരന്‍


സന്നിധാനം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് വരാനൊരുങ്ങും മുമ്പ് വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമാണം നടത്തുകയാണ് വേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. കോടിക്കണണക്കിന് രൂപയുടെ സർക്കാർ ഫണ്ടും ഭരണ സ്വാധീനവും ഉപയോഗിച്ച് സി.പി.എം സൃഷ്ടിക്കാനൊരുങ്ങുന്ന വനിതാ മതിൽ വർഗീയ ചേരിതിരിവാണ് ഉണ്ടാക്കുന്നതെങ്കിൽ വർഗീയത ഉയർത്തിക്കാട്ടി വോട്ട് നേടുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.

വനിതാ മതിലും അയ്യപ്പ ജ്യോതിയും ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുക വർ​ഗീയ ധ്രുവീകരണമാണ്.  വനിതാ മതിലിനെയും അയ്യപ്പ ജ്യോതിയെയും കോൺഗ്രസ് ഒരേ പോലെ എതിർക്കുന്നു. അനുകൂലിക്കുന്നവരെ മതേതര കക്ഷികളാക്കുകയും എതിർക്കുന്നവരെ വർഗീയ വാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സി പി എമ്മി​േൻറത്​. മൂന്ന് വർഷം മുമ്പ് ശക്തമായി എതിർത്തിരുന്ന എസ്.എൻ.ഡി.പിയെ ഇപ്പോൾ തോളിലേറ്റുന്നതും എൻ.എസ്.എസിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതും സി പി എമ്മി​​​െൻറ ഇത്തരം നിലപാടിനുള്ള ഉദാഹരണമാണ്. കണ്ണുരുട്ടി ഭയപ്പെടുത്തേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോൾ എൻ.എസ്.എസിന് നേരേ കണ്ണുരുട്ടുന്നത്.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷത്തിന്റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദല്‍ പരിപാടിയുമായി യുഡിഎഫ് മതേതര വനിതാ സം​ഗമം സംഘടിപ്പിക്കും. വനിതാ മതിലിന് പകരം, യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മതേതര വനിതാ സംഗമം നടത്താന്‍ തീരുമാനമായി. ഈമാസം 29ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മതേതര വനിതാ സംഗമം സംഘടിപ്പിക്കും. ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com