ശബരിമലയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് 30 യുവതികള്‍; 23ന് കോട്ടയത്ത് എത്തും, സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍

ശബരിമലയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് 30 യുവതികള്‍; 23ന് കോട്ടയത്ത് എത്തും, സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍
ശബരിമലയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് 30 യുവതികള്‍; 23ന് കോട്ടയത്ത് എത്തും, സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നു 30 യുവതികള്‍ 23നു കോട്ടയത്തെത്തും. മനിതി എ്ന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് എത്തുന്നത്. സുരക്ഷ നല്‍കാമെന്ന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് മനിതി പ്രവര്‍ത്തകര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതി. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണു ശബരിമലയിലെത്തുന്നതെന്നു മനിതി കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി അംഗം എസ്. ശുശീല അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്രതമെടുത്തു മാലയിട്ടു വീട്ടുകാരുടെ പിന്തുണയോടെയാണു ശബരിമലയിലേക്കു വരുന്നത്. ശബരമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ സംഘടനയിലെ ചിലര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആ സമയത്തു സുരക്ഷാ പ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ തീരുമാനം മാറ്റി. രണ്ടാഴ്ച മുന്‍പു മുഖ്യമന്ത്രിക്ക് ഇ മെയില്‍ അയച്ചു. ദര്‍ശനത്തിനു സുരക്ഷ ഒരുക്കണമെന്നായിരുന്നു അഭ്യര്‍ഥന. ഉചിത നടപടി എടുക്കാമെന്നും പൊലീസിന് ആവശ്യമായ നിര്‍ദേശം നല്‍കാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി. കഴിഞ്ഞ ദിവസം കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തിരക്കി. 23നു രാവിലെ കോട്ടയത്ത് ഏവരും ഒത്തുചേരുമെന്നും അവിടെ നിന്നു ശബരിമലയില്‍ പോകുമെന്നും ശുശീല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com