ദേശീയ തലത്തില്‍ സെസ് ഇല്ല; പ്രളയസെസ് കേരളത്തിന് മാത്രം; തീരുമാനം അടുത്ത യോഗത്തില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 22nd December 2018 05:18 PM |
Last Updated: 22nd December 2018 05:18 PM | A+A A- |

ന്യൂഡല്‍ഹി: കേരളത്തിനായി ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്തുന്നതില്‍ ഇന്നത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എല്ലാ സംസ്ഥാനങ്ങളും യോഗത്തില്‍ അഭിപ്രായം അറിയിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം വൈകുന്നത്. അടുത്ത യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്ന് മന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയസെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേരളത്തിനായി മാത്രം പ്രത്യേക നികുതി ഏര്‍പ്പെടുത്താനാണ് സാധ്യത. ഇതിനായി നിയമം മാറ്റേണ്ടതില്ലെന്നും ജിഎസ്ടി കൗണ്‍സിലിന് തന്നെ തീരുമാനമെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ യോഗത്തില്‍ കേരളത്തിന് പ്രതികൂലമായി ബാധിക്കാവുന്ന നിക്കം ലോട്ടറിയുടെ 12 ശതമാനം നികുതിയെന്നത് 28 ശതമാനം നികുതിയാക്കണമെന്ന നിര്‍ദ്ദേശമാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാട് കേരളം യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ലോട്ടറി നടത്തുന്ന മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.