ഒരു കവിതയ്ക്ക് അവകാശികള്‍ മൂന്ന്; കവിതാ മോഷണം അവസാനിക്കുന്നില്ല

കവിയും അധ്യാപകനുമായ ജിനേഷ് കുമാര്‍ എരമം 2015 ല്‍ എതിര്‍ദിശ എന്ന മാസികയില്‍ എഴുതിയ കവിതയാണ് പിന്നീട്  മുന്‍തഷീര്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പേരിലും ചൂലിപ്പാടം സ്വദേശി ഷമാലുദ്ദീന്റെ പേരിലും അച്ചടി
ഒരു കവിതയ്ക്ക് അവകാശികള്‍ മൂന്ന്; കവിതാ മോഷണം അവസാനിക്കുന്നില്ല

വി എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റേതായി അച്ചടിച്ച് വന്നതിന് പിന്നാലെ വീണ്ടും കവിതാ മോഷണ പരാതി. ജിനേഷ് കുമാര്‍ എരമത്തിന്റെ 'പിന്നെ' എന്ന കവിതയാണ് 'പിന്നെയാവാം', എന്ന പേരിലും 'മടി' എന്ന പേരിലും മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങളില്‍ കൂടി പ്രത്യക്ഷപ്പെട്ടത്. 

 കവിയും അധ്യാപകനുമായ ജിനേഷ് കുമാര്‍ എരമം 2015 ല്‍ 'എതിര്‍ദിശ' എന്ന മാസികയില്‍ എഴുതിയ കവിതയാണ് പിന്നീട്  മുന്‍തഷീര്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പേരിലും ചൂലിപ്പാടം സ്വദേശി ഷമാലുദ്ദീന്റെ പേരിലും അച്ചടിച്ച് വന്നത്. 


കവിത ഇങ്ങനെ..
വിഷം തിന്നു മുഴച്ചു
 കൃഷി ചെയ്യണം
- പിന്നെയാവാം
 കൊഴുപ്പേറി വീര്‍ത്തു
പുലര്‍ച്ചയ്‌ക്കെണീറ്റ് നടക്കണം
- പിന്നെയാവാം
പൂക കൂടിക്കിതച്ചു
പച്ചമരുന്നാക്കണം
-പിന്നെയാവാം
കുടിച്ച് വേച്ചു
വര്‍ജ്ജിച്ച് ഗുരുവാകണം
-പിന്നെയാവാം
സുഖിച്ച് മടുത്തു
ത്യജിച്ച് ഗാന്ധിയാവണം
-പിന്നെയാവാം
അകത്തൊതുങ്ങി മരവിച്ചു
അയല്‍ക്കാരോട് കൂട്ടുകൂടണം
-പിന്നെയാവാം
മനസ്സ് നന്നാവാം
ക്ഷമിച്ച് വായിക്കണം
-പിന്നെയാവാം
ഒടുവില്‍ നാട്ടുകാര്‍ പറഞ്ഞു
ഉടന്‍ വേണം
പിന്നെയായാല്‍ പറ്റില്ല
വെച്ചിരുന്നാല്‍ നാറും.

എന്നാല്‍ കവിതാ മോഷണത്തിനെതിരെ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നുവെന്നും ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വീണ്ടും ഉയര്‍ന്ന് വന്നതാണെന്നുമുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com