ഒരു കിലോമീറ്ററില്‍ 3000 വനിതകള്‍; മതിലില്‍ പാര്‍ട്ടി കൊടിക്ക് വിലക്ക് 

സിപിഎമ്മിന്റെ നേതൃത്വത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന തോന്നല്‍ ഒഴിവാക്കുന്നതിനായി  പങ്കെടുക്കുന്നവരുടെ വാഹനങ്ങളിലെ പാര്‍ട്ടിക്കൊടികള്‍ അടക്കം ഒഴിവാക്കാനാണ് നിര്‍ദ്ദേശം
ഒരു കിലോമീറ്ററില്‍ 3000 വനിതകള്‍; മതിലില്‍ പാര്‍ട്ടി കൊടിക്ക് വിലക്ക് 


കൊച്ചി: വനിതാ മതിലില്‍ പിന്നില്‍ നിന്ന് നയിച്ചാല്‍ മതിയെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന തോന്നല്‍ ഒഴിവാക്കുന്നതിനായി  പങ്കെടുക്കുന്നവരുടെ വാഹനങ്ങളിലെ പാര്‍ട്ടിക്കൊടികള്‍ അടക്കം ഒഴിവാക്കാനാണ് നിര്‍ദ്ദേശം. മതിലിന് മുന്നോടിയായി എല്‍ഡിഎഫ് നടത്തുന്ന പ്രചാരണ ജാഥയിലും കൊടികള്‍ ഒഴിവാക്കും.

അധ്യാപികമാര്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ വനിതകള്‍ തുടങ്ങിയവരെ മുന്നില്‍ നിര്‍ത്തും. ഈ മേഖലയില്‍പ്പെട്ട വനിതകളെ കണ്ടെത്തി മതിലില്‍ ചേര്‍ക്കാന്‍ വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് രൂപികരിച്ചു.

മതില്‍ ആചാരത്തിന് എതിരല്ലെന്നും നാട്ടില്‍ സമാധാനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നുമാണ് വീട് തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്ന പ്രവര്‍ത്തകരുടെ വിശദീകരണം. ചെറുതും വലുതും ആയ സാമുദായിക സംഘടനകളുടെ നേതാക്കളെ പ്രാദേശിക തലത്തിലും ബന്ധപ്പെടുന്നുണ്ട്. മിക്കജില്ലകളിലും വനിതാ മതിലിന്റെ രൂപ രേഖ സിപിഎം ജില്ലാ നേതൃത്വമാണ് തയ്യാറാക്കുന്നത്. 

മതിലിന് ഒരു കിലോമീറ്ററില്‍ 3000 വനിതകള്‍ വേണം. പഞ്ചായത്തുകളില്‍ പാര്‍ട്ടിയുടെ ശേഷി അനുസരിച്ചാണ് വനിതകളുടെ ക്വാട്ട. പാര്‍ട്ടി അംഗങ്ങള്‍ തങ്ങളുടെ കുടുംബത്തിലെ വനിതാ അംഗങ്ങളെ നിര്‍ബന്ധമായും പങ്കെടുക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com