നമ്മുടെ നാടിനിതെന്തുപറ്റി, ചിലയിടത്ത് അവഹേളനം ചിലയിടത്ത് ഭീഷണി: ഇത്തവണ ട്രോളന്‍ പൊലീസ് സ്വരം കടുപ്പിച്ചാണ്

മ്യൂസിക് ആപ്ലിക്കേഷനായ ടിക് ടോക് വീഡിയോയിലെ ചില ചെറുപ്പക്കാര്‍ പരസ്പരം അവഹേളിച്ച് പോസ്റ്റ് ചെയ്ത വീഡിയോകള്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
നമ്മുടെ നാടിനിതെന്തുപറ്റി, ചിലയിടത്ത് അവഹേളനം ചിലയിടത്ത് ഭീഷണി: ഇത്തവണ ട്രോളന്‍ പൊലീസ് സ്വരം കടുപ്പിച്ചാണ്

യിടെ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ഇതുമൂലം പലര്‍ക്കും അലോസരവും ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ട്. പല സംഭവങ്ങളും അക്രമത്തിലേക്കും പൊലീസ് കേസുകളിലേക്കും വഴിവെക്കാറുമുണ്ട്. ഇതിനെല്ലാമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.

മ്യൂസിക് ആപ്ലിക്കേഷനായ ടിക് ടോക് വീഡിയോയിലെ ചില ചെറുപ്പക്കാര്‍ പരസ്പരം അവഹേളിച്ച് പോസ്റ്റ് ചെയ്ത വീഡിയോകള്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ വീഡിയോ സഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റ്. 

കേന്ദ്രസര്‍ക്കാരിന്റെ പുകയില വിരുദ്ധ പരസ്യത്തിന്റെ മാതൃകയിലാണ് ട്രോളന്‍ പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോ. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് വീഡിയോയിലൂടെ പൊലീസ് പറയുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം..

അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം 
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com