വനിതാമതിൽ വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണെന്ന് കാനം; വിളളലുണ്ടാക്കാമെന്ന് മോഹിക്കേണ്ട

വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കി തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും കാനം
വനിതാമതിൽ വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണെന്ന് കാനം; വിളളലുണ്ടാക്കാമെന്ന് മോഹിക്കേണ്ട

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ സർക്കാരിനെ ഒറ്റപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് ബിജെപി-യുഡിഎഫ് ശ്രമമെന്നും നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള ഇത്തരം നീക്കങ്ങൾ അപകടകരമാണെന്നും കാനം പറഞ്ഞു.

വനിതാ മതിലില്‍ വിള്ളല്‍ വീണുവെന്നും ചില എടുക്കാചരക്കുകളെയാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ അഭിപ്രായം വിലകുറഞ്ഞതാണ്. വിള്ളലുണ്ടാവുന്ന ഒന്നല്ല വനിതാ മതില്‍. ഇതൊരു രാഷ്ട്രീയ മതിലുമല്ല. വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണ്. വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കി തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും കാനം ആരോപിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com