പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും; ആചാരലംഘനത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ 

ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തിന് നേരെയുളള പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലേക്കും വ്യാപിച്ചു
പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും; ആചാരലംഘനത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ 

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തിന് നേരെയുളള പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലേക്കും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ആചാരലംഘനത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇവരുടെ പ്രതിഷേധം.
 
മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമാക്കി നീക്കിയ പ്രതിഷേധക്കാരെ പൊലീസ് വഴിമധ്യേ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ശരണവിളികളുമായാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. ആചാരലംഘനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം എന്നത് അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായാല്‍ സെക്രട്ടറിയേറ്റ് നടയിലേക്കും വ്യാപിപ്പിച്ച് പ്രതിഷേധം ശക്തമാക്കാന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തുവരാന്‍ സാധ്യതയുണ്ട്.

അയ്യപ്പദര്‍ശനം നടത്താന്‍ മനിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 11 പേരുടെ വനിതാ സംഘമാണ് പമ്പയില്‍ എത്തിയത്.  ശരണം വിളികളുമായി പ്രതിഷേധക്കാര്‍ മനിതി സംഘത്തെ തടഞ്ഞു. ശബരിമല കാനനപാതയില്‍ കുത്തിയിരുന്ന് ഇവര്‍ പ്രതിഷേധിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com