മതില്‍ പൊളിയുമെന്ന് ഉറപ്പായി; കേരളത്തില്‍ നിന്നും ആളെ കിട്ടാത്തത് കൊണ്ട് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും ആളെ ഇറക്കിയെന്ന് കെ സുരേന്ദ്രന്‍

വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്
മതില്‍ പൊളിയുമെന്ന് ഉറപ്പായി; കേരളത്തില്‍ നിന്നും ആളെ കിട്ടാത്തത് കൊണ്ട് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും ആളെ ഇറക്കിയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വി. ഐ. പി പരിഗണനയാണ് ഇത്തരം ആചാരലംഘകര്‍ക്കു നല്‍കിയത്. വിശ്വാസികളെ വഴിയില്‍ ലാത്തിച്ചാര്‍ജ്ജു ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു

പോസ്റ്റിന്റെ പൂര്‍ണരൂപം

മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വി. ഐ. പി പരിഗണനയാണ് ഇത്തരം ആചാരലംഘകര്‍ക്കു നല്‍കിയത്. വിശ്വാസികളെ വഴിയില്‍ ലാത്തിച്ചാര്‍ജ്ജു ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com