മനിതി സംഘത്തിന് തമിഴ്‌നാട് മുതല്‍ എന്തിന് പൊലീസ് സംരക്ഷണം നല്‍കി?; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നാടകമെന്ന് ശ്രീധരന്‍പിളള 

ശബരിമലയില്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ആസൂത്രിത സംഭവങ്ങള്‍ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള
മനിതി സംഘത്തിന് തമിഴ്‌നാട് മുതല്‍ എന്തിന് പൊലീസ് സംരക്ഷണം നല്‍കി?; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നാടകമെന്ന് ശ്രീധരന്‍പിളള 

തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ആസൂത്രിത സംഭവങ്ങള്‍ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള. ഇതില്‍ സിപിഎമ്മിനും പൊലീസ് ഹെഡ്ക്വര്‍ട്ടേഴ്‌സിനും പങ്കുണ്ട്. ശബരിമലയെ തകര്‍ക്കാനുളള ശ്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ശ്രീധരന്‍ പിളള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

ശബരിമലയില്‍ മനിതി സംഘം എത്തിയത് ഗൂഡാലോചനയുടെ ഭാഗമായാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നടന്ന കപടനാടകമാണ് ശബരിമലയില്‍ അരങ്ങേറിയത്. ഈ കളളക്കളി എന്‍ഐഎ അന്വേഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ശ്രീധരന്‍പിളള വ്യക്തമാക്കി. 

മനിതി സംഘത്തിലുളളവര്‍ ആരും തന്നെ വിശ്വാസികളല്ല. ഇവരുടെ അടിവേരുകള്‍ അന്താരാഷ്ടനിലവാരത്തില്‍ എത്തിയിട്ടുണ്ട് .ഭീകരവാദികളുമായി ബന്ധമുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി ആശങ്കപ്പെട്ട പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും  ശ്രീധരന്‍പിളള പറഞ്ഞു. 

കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഒരാളെ തേടി പൊലീസിന് ഇതരം സംസ്ഥാനത്തിലേക്ക് പോകാം. എന്നാല്‍ മനിതി സംഘത്തിന് സംരക്ഷണം നല്‍കാന്‍, കോടതി ഉത്തരവ് ഒന്നും ഇല്ലാത്ത പശ്ചാത്തലത്തില്‍ കേരള പൊലീസ് തമിഴനാട്ടിലേക്ക് പോയത് ഗൂഡാലോചനയുടെ തെളിവാണെന്നും ശ്രീധരന്‍പിളള ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com