മലയാളം തീരെ അറിയാത്തവര്‍ക്കും വീട്ടിലിരുന്ന് പഠിക്കാം: ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി മലയാളം മിഷന്‍

മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി.
മലയാളം തീരെ അറിയാത്തവര്‍ക്കും വീട്ടിലിരുന്ന് പഠിക്കാം: ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി മലയാളം മിഷന്‍

തിരുവനന്തപുരം: മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. മലയാളം മിഷന്‍  മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിന്റെ ആദ്യ ഘട്ടമാണ് തയ്യാറായിരിക്കുന്നത്. മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ഏക ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുംകൂടിയാണിത്. മലയാളം തീരെയറിയാത്ത പഠിതാവിനുപോലും വീട്ടിലിരുന്നുതന്നെ പഠിക്കാവുന്ന രീതിയില്‍ തയാറാക്കുന്ന കോഴ്‌സ് തികച്ചും സൗജന്യമാണ്. 

മലയാളഭാഷാജ്ഞാനം വിവിധ തലത്തിലുള്ള, വിവിധ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. 

ഡിജിറ്റല്‍ ഭാഷാപഠനത്തിലെ പുതിയ ചുവടുവയ്പ്പിന്റെ ഉദ്ഘാടനം സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. തിരുവനന്തപരം പ്രസ് ക്ലബ് ടി എന്‍ ഗോപകുമാര്‍ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആദ്യ ഘട്ടം കോഴ്‌സ് പാഠങ്ങളുടെ വീഡിയോ അവതരണവും ഉണ്ടായിരിക്കും. 

ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സിഡിറ്റ് ഡയറക്ടറുമായ എം ശിവശങ്കര്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ കേരള സര്‍വകലാകാല രജിസ്ട്രാര്‍ ഡോ. സി ആര്‍ പ്രസാദ് മലയാളഭാഷയും ഡിജിറ്റല്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസാരിക്കും. സംവിധായിക വിധു വിന്‍സെന്റ് സ്വാഗതവും മലയാളം മിഷന്‍ രജിസ്ട്രാര്‍ എം.സേതുമാധവന്‍ നന്ദിയും പറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com