ശബരിമലയില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യത; ആര്‍എസ്എസിന് കലാപത്തിന് അവസരം നല്‍കുന്നുവെന്നും  രമേശ് ചെന്നിത്തല

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധി ശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിന് കലാപം ഉണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹ
ശബരിമലയില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യത; ആര്‍എസ്എസിന് കലാപത്തിന് അവസരം നല്‍കുന്നുവെന്നും  രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധി ശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിന് കലാപം ഉണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ട്, ശബരിമലയെ കലാപ കേന്ദ്രമാക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 

 ശബരിമലയിലെ കാര്യങ്ങള്‍ നിരീക്ഷണ സമിതിയാണ് തീരുമാനിക്കേണ്ടതെന്ന ദേവസ്വം മന്ത്രിയുടെ നിലപാടിനെയും ചെന്നിത്തല വിമര്‍ശിച്ചു. സമചിത്തതയോടെ വേണം ശബരിമലയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും അദ്ദേഹം  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com