സംസ്ഥാനത്തെ എടിഎമ്മുകൾ കാലി; ക്രിസ്മസ് വേളയിൽ നട്ടംതിരിഞ്ഞ് ജനം

സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളും കാലി- ഇനി തിങ്കളാഴ്ച കഴിഞ്ഞേ എടിഎമ്മുകളില്‍ പണം നിറയ്ക്കുകയുള്ളു 
സംസ്ഥാനത്തെ എടിഎമ്മുകൾ കാലി; ക്രിസ്മസ് വേളയിൽ നട്ടംതിരിഞ്ഞ് ജനം

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക്​ പ​ണി​മു​ട​ക്കും പൊ​തു അ​വ​ധി​ക​ളും ഒ​രു​മി​ച്ച്​ വ​ന്ന​തോ​ടെ എ.​ടി.​എ​മ്മു​ക​ൾ കാ​ലി. ക്രി​സ്​​മ​സ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കും യാ​ത്ര​ക്കും മ​റ്റു​മാ​യി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ക്കാ​നാ​കാ​തെ ജ​നം വ​ല​യു​ന്നു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ബാ​ങ്കു​ക​ൾ എ.​ടി.​എ​മ്മു​ക​ളി​ൽ അ​വ​സാ​നം പ​ണം നി​റ​ച്ച​ത്.

വെ​ള്ളി​യാ​ഴ്​​ച ഒാ​ഫി​സ​ർ​മാ​രു​ടെ പ​ണി​മു​ട​ക്കാ​യ​തി​നാ​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. നാ​ലാം ശ​നി​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ​യും മു​ട​ങ്ങി. ഞാ​യ​റാ​ഴ്​​ച​യും പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്​​ച​യേ എ.​ടി.​എ​മ്മു​ക​ളി​ൽ പ​ണം നി​റ​​ക്കാ​നാ​വൂ. 

അ​തേ​സ​മ​യം, നീ​ണ്ട അ​വ​ധി​യും ബാ​ങ്ക്​ മു​ട​ക്ക​വും ക​ണ​ക്കി​ലെ​ടു​ത്ത്​ ഞാ​യ​റാ​ഴ്​​ച എ.​ടി.​എ​മ്മു​ക​ളി​ൽ പ​ണം നി​റ​​ക്ക​ണ​മെ​ന്ന്​ ചി​ല ബാ​ങ്കു​ക​ൾ ബ്രാ​ഞ്ചു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, അ​വ​ധി​ദി​വ​സം ജോ​ലി​ക്കെ​ത്താ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ജീ​വ​ന​ക്കാ​രും സം​ഘ​ട​ന​ക​ളും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com