സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ചേച്ചിയെന്ന് വിളിച്ചില്ല; ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി തല്ലിചതച്ചു

സീനിയര്‍ വിദ്യാര്‍ഥിനിയെ ചേച്ചിയെന്ന് വിളിക്കാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് ക്രൂരമര്‍ദ്ദനം.
സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ചേച്ചിയെന്ന് വിളിച്ചില്ല; ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി തല്ലിചതച്ചു

ആലപ്പുഴ: സീനിയര്‍ വിദ്യാര്‍ഥിനിയെ ചേച്ചിയെന്ന് വിളിക്കാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് ക്രൂരമര്‍ദ്ദനം. ആലപ്പുഴയില്‍ സനാതന ധര്‍മ്മ മാനേജ്‌മെന്റ് കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ഥിനി ക്രൂരമായി ഉപദ്രവിച്ചത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

ക്രിസ്മസ് ആഘോഷത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ചേച്ചിയെന്ന് വിളിക്കാതെ പേരു വിളിച്ചതിനാണ് ക്ലാസില്‍ നിന്നു വിളിച്ചിറക്കി വരാന്തയില്‍ വെച്ച് അക്രമിച്ചത്.കരണത്തടിക്കുകയും മതിലില്‍ മുഖം ഉരയ്ക്കുകയും കഴുത്തില്‍ പിടിച്ചു ഞെക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ എത്തിയ കൂട്ടുകാരിയെ തള്ളിയിടുകയും ചെയ്തു. പ്രിന്‍സിപ്പലിനോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പിന്നെയും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.പരാതിയെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നു കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com