സ്ഥിതി മോശം; ശബരിമല ദർശനത്തിനെത്തിയ മനിതിയിലെ മൂന്നാം സംഘവും മടങ്ങി

ശബരിമല ദർശനത്തിനായി എത്തിയ വനിതാ കൂട്ടായ്മയായ മനിതിയിലെ മൂന്നാം സംഘവും മടങ്ങി
സ്ഥിതി മോശം; ശബരിമല ദർശനത്തിനെത്തിയ മനിതിയിലെ മൂന്നാം സംഘവും മടങ്ങി

പത്തനംതിട്ട: ശബരിമല ദർശനത്തിനായി എത്തിയ വനിതാ കൂട്ടായ്മയായ മനിതിയിലെ മൂന്നാം സംഘവും മടങ്ങി. ഞായറാഴ്ച്ച രാവിലെ പമ്പയിൽ എത്തിയ ആ​ദ്യ സംഘത്തിനൊപ്പം ചേരാനെത്തിയവരെയാണ് പത്തനംതിട്ട പൊലീസ് മടക്കി അയച്ചത്. മുത്തുലക്ഷമി, യാത്ര, വസുമതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അനുകൂല സാഹചര്യം ഇല്ലെന്നറിഞ്ഞതോടെയാണ് ചെന്നൈയിൽ നിന്നെത്തിയ മൂന്നാം സംഘവും മടങ്ങാൻ തീരുമാനിച്ചത്. ഇവർ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട പൊലീസിനെ സമീപിച്ചിരുന്നു. കൂടുതൽ സുരക്ഷ ഒരുക്കിയാൽ തിരിച്ചുവരുമെന്ന് സംഘം വ്യക്തമാക്കി. 

ഇന്നലെ ചെന്നൈയില്‍ നിന്നും ബസ് മാര്‍ഗ്ഗം പുറപ്പെട്ട ഇവര്‍ ഞായറാഴ്ച്ച ഉച്ചയോടെ കോട്ടയത്ത് എത്തി. അവിടെ നിന്ന് പാമ്പാടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യുവതികളെ പത്തനംതിട്ട വനിതാ പൊലീസ് സെല്ലിൽ എത്തിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ പൊലീസ് ഇവരെ ധരിപ്പിക്കുകയും സെല്‍വി മടങ്ങിയ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് തങ്ങളും നാട്ടിലേക്ക് മടങ്ങുകയാണെന്ന് യുവതികള്‍ പൊലീസിനെ അറിയിച്ചു. പത്തനംതിട്ടയിൽ വാർത്താ സമ്മേളനം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടങ്കിലും പോലീസ് അനുവദിച്ചില്ല. പത്തനംതിട്ട സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവരെ നാട്ടിലേക്ക് തിരികെ അയച്ചു. യുവതികൾ തിരുവനന്തപുരം വഴി നാട്ടിലേക്ക് മടങ്ങി പോകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com