കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ മരിച്ചു

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ മരിച്ചു

തിങ്കളാഴ്ച വൈകിട്ട് 6.45ന് പൊന്‍കുന്നത്താണ് അപകടമുണ്ടായത്

കോട്ടയം; കോട്ടയത്ത് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.45ന് പൊന്‍കുന്നത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ മൂന്ന് പേരും കാര്‍ യാത്രികരാണ്. കാറിലുണ്ടായിരുന്ന ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. 

കോട്ടയം മണര്‍കാട് കിഴക്കേപ്പറമ്പില്‍ സുകുമാരന്‍ (മോനായി46), കോട്ടയം വടവാതൂര്‍ കളത്തിപ്പടി കാര്‍ത്തികപ്പള്ളി വീട്ടില്‍ ഭരതന്റെ മകന്‍ ഉല്ലാസ് (46), പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ ഇലമന്ദം തേന്‍കുറിശി കുറിഞ്ചിത്തിക്കാലായില്‍ സ്വാമി നാഥന്റെ മകന്‍ കണ്ണദാസന്‍ (36) എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആനിക്കാട് മൂലേപ്പീടിക കുന്നുംപുറത്ത് അജി ചികിത്സ നല്‍കി വിട്ടയച്ചു. പാന്‍കുന്നം- പാലാ റോഡില്‍ ഇളങ്ങുളം ഗുരുമന്ദിരം, 2-ാം മൈല്‍ എന്നിവയ്ക്ക് ഇടയില്‍ ആയിരുന്നു അപകടം

ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പ് സംബന്ധമായ ജോലിക്കായി പള്ളിക്കത്തോട് നിന്നു പീരുമേടിനു പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. അമിതവേഗം കുറയ്ക്കുന്നതിനു സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ വഴി ഇരു വാഹനങ്ങളും കടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു അപകടം. മഴ കഴിഞ്ഞ സമയത്തായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെ കാര്‍ വെട്ടി പൊളിച്ചാണു പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com