ചാവക്കാട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു

ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു.  ഒരുമനയൂര്‍ സ്വദേശിയായ ഉമര്‍ ഖതാബാണ് (29) മരിച്ചത്. വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു 
ചാവക്കാട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു

തൃശ്ശൂര്‍: ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു.  ഒരുമനയൂര്‍ സ്വദേശിയായ ഉമര്‍ ഖതാബാണ് (29) മരിച്ചത്. വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു ഇയാള്‍.

നവംബറില്‍ അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ പീഡിപ്പിച്ച് പണവും ആഭരണവും തട്ടിയെന്ന പരാതിയില്‍ ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഉമര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com