വിശക്കുന്നവര്‍ക്ക് അന്നമേകാന്‍ നാലു ക്ലിക്കുകള്‍ ; ഗിവ് അപ്പ് റേഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍

നിങ്ങളുടെ റേഷന്‍ വിഹിതം ആറുമാസത്തേക്ക് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍
വിശക്കുന്നവര്‍ക്ക് അന്നമേകാന്‍ നാലു ക്ലിക്കുകള്‍ ; ഗിവ് അപ്പ് റേഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : നിങ്ങളുടെ റേഷന്‍ വിഹിതം ആറുമാസത്തേക്ക് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍. ഇതിനുള്ള ഗിവ് അപ്പ് റേഷന്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. റേഷന്‍ വിഹിതം തിരികെ വേണമെന്നുള്ളവര്‍ക്ക് ആറുമാസം കഴിഞ്ഞ് അപേക്ഷ നല്‍കിയാല്‍ മതിയാകുമെന്നും കേരള പൊതു വിതരണ വകുപ്പ് അറിയിച്ചു. 

ലളിതമായ രീതിയില്‍ ഓണ്‍ലൈനിലൂടെ ഗിവ് അപ് പദ്ധതിയില്‍ അംഗമാകാം. ഒരിക്കല്‍ റേഷന്‍ വിട്ടുനല്‍കിയാല്‍ ആറുമാസം കഴിഞ്ഞേ തിരികെ ലഭിക്കാനുള്ള അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. എഎവൈ, മുന്‍ഗണന, പൊതുവിഭാഗം(സബ്‌സിഡി) എന്നീ കാര്‍ഡുടമകള്‍ റേഷന്‍ ഗിവ് അപ് പദ്ധതിയില്‍ പങ്കാളിയായാല്‍ അവര്‍ പൊതു വിഭാഗത്തിലേക്ക് ( നോണ്‍ സബ്‌സിഡി) മാറ്റപ്പെടും.

വിശക്കുന്നവര്‍ക്ക് അന്നമേകാന്‍ നാലു ക്ലിക്കുകള്‍

ഗിവ് അപ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ

www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് give up ration എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

10 അക്ക റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുക

send otp ബട്ടണ്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ മൊബൈലില്‍ തെളിയുന്ന otp നമ്പര്‍ ടൈപ്പ് ചെയ്ത് സ്ക്രീനിൽ തെളിയുന്ന കോഡ് എന്റര്‍ ചെയ്ത ശേഷം submit കൊടുക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com