ശബരിമല: കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം; ഡിസിസി അംഗം പാര്‍ട്ടി വിട്ടു, സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

ശബരിമല വിഷയത്തില്‍ പാര്‍ട്ടി  നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
ശബരിമല: കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം; ഡിസിസി അംഗം പാര്‍ട്ടി വിട്ടു, സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ട്ടി  നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. തിരുവനന്തരപുരം ഡിസിസി അഗം ഷാജുമോനാണ് പാര്‍ട്ടി വിട്ടത്. ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയില്‍  പ്രായഭേദമന്യേ യുവതികളെ പ്രവേശിക്കണമെന്ന സുപ്രീം കോടതി വിധി ആദ്യം അംഗീകരിച്ച കോണ്‍ഗ്രസ് പിന്നീട് സര്‍ക്കാരിന് എതിരെ രംഗത്ത് വരികയായിരുന്നു. ശബരിമല വിഷയത്തിലുള്ള  ബിജെപി ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് നേരത്തെ സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ബിജെപി വിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com