അഞ്ചുലക്ഷത്തിന് അയ്യായിരത്തി അഞ്ഞൂറ് രൂപ പ്രതിമാസ ഡിവിഡന്റ്; പ്രവാസികള്‍ക്കായി ആകര്‍ഷണീയ പദ്ധതിയുമായി സര്‍ക്കാര്‍ 

വികസനത്തിന് ഒപ്പം പ്രവാസികളുടെ സമ്പാദ്യശീലവും വര്‍ധിപ്പിക്കാന്‍ മികച്ച പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
അഞ്ചുലക്ഷത്തിന് അയ്യായിരത്തി അഞ്ഞൂറ് രൂപ പ്രതിമാസ ഡിവിഡന്റ്; പ്രവാസികള്‍ക്കായി ആകര്‍ഷണീയ പദ്ധതിയുമായി സര്‍ക്കാര്‍ 

കൊച്ചി:വികസനത്തിന് ഒപ്പം പ്രവാസികളുടെ സമ്പാദ്യശീലവും വര്‍ധിപ്പിക്കാന്‍ മികച്ച പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസി നിക്ഷേപത്തിന് ഡിവിഡന്റ് നല്‍കുന്ന പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.  മൂന്നു ലക്ഷം മുതല്‍ 51 ലക്ഷം വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. അഞ്ചു ലക്ഷം നിക്ഷേപം നടത്തുന്നവര്‍ക്ക് അയ്യായിരത്തി അഞ്ഞൂറു രൂപ പ്രതിമാസം ഡിവിഡന്റ് നല്‍കുന്ന ആകര്‍ഷണീയമായ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.നിക്ഷേപത്തിന് ഡിവിഡന്റ് നല്‍കുന്ന പദ്ധതി പലിശയുടെ അടിസ്ഥാനത്തിലുള്ളതല്ല എന്നു  നോര്‍ക്കയുടെയും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെയും ഭാരവാഹികള്‍ ദുബായിയില്‍ അറിയിച്ചു.

നിക്ഷേപങ്ങള്‍ കിഫ്ബിയിലേക്കോ ലാഭകരമായ ഏതെങ്കിലും പാതയിലേക്കോ ആണ് പോവുക. ഇതില്‍ നിന്നു വായ്പയും അനുവദിക്കില്ല. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും നിക്ഷേപം നടത്താം. നിക്ഷേപം നടത്തി മൂന്നു വര്‍ഷത്തിനു ശേഷമാവും ഡിവിഡന്റ് കിട്ടിത്തുടങ്ങുക. മരണം വരെ ലഭിക്കും. മരണശേഷം ഏറ്റവും അടുത്ത ആശ്രിതനോ ആശ്രിതയ്‌ക്കോ ഡിവിഡന്റ് ലഭിക്കും. ആ വ്യക്തിയും മരിച്ചാല്‍ നിബന്ധനകള്‍ക്കു വിധേയമായി തൊട്ടടുത്ത ആശ്രിതര്‍ക്ക് ലഭിക്കും. ഫെബ്രുവരിയില്‍ ദുബായിയില്‍ നടക്കുന്ന ലോക കേരളസഭ സമ്മേളനത്തില്‍ പ്രവാസികള്‍ക്കുള്ള നിരവധിപദ്ധതികള്‍ മുഖ്യമന്ത്രി  പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com