അമ്മയുടെ കാല്‍ തല്ലിയൊടിച്ച് കാമുകന്‍; പിന്നാലെ മകളേയും കൊണ്ട് ഒളിച്ചോടി

ശനിയാഴ്ച രാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ വിളിച്ചുകൊണ്ടു പോകുവാന്‍ ശ്രമിച്ചു
അമ്മയുടെ കാല്‍ തല്ലിയൊടിച്ച് കാമുകന്‍; പിന്നാലെ മകളേയും കൊണ്ട് ഒളിച്ചോടി

മാറനല്ലൂര്‍: കാമുകിയുടെ അമ്മയുടെ കാല്‍ തല്ലിയൊടിച്ച് യുവാവ് മകളുമായി ഒളിച്ചോടി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ മാറനല്ലൂര്‍ കുഴിവിള തടത്തരികത്ത് വീട്ടില്‍ വിമല്‍ കുമാര്‍(33) ആണ് വീട് ആക്രമിച്ച് യുവതിയുമായി കടന്നു കളഞ്ഞത്. 

സംഭവത്തില്‍ മാറനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അയല്‍വാസിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ വിളിച്ചുകൊണ്ടു പോകുവാന്‍ ശ്രമിച്ചു. ഈ സമയം യുവതിയുടെ അമ്മ തടയാന്‍ ശ്രമിച്ചു. 

ഇതോടെ കയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് അമ്മയുടെ കാല്‍ തല്ലിയൊടിച്ചതിന് ശേഷം യുവതിയുമായി കടന്നു കളയുകയായിരുന്നു. യുവതിയുടെ അമ്മ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. വിമല്‍കുമാറിനേയും യുവതിയേയും പൊലീസ് പിടികൂടിയിതായിട്ടാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com