പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു

കര്‍ണാടകയിലെ ബൈരക്കുപ്പ മാനിമൂല കോളനിയിലെ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. 
പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു

പുല്‍പ്പള്ളി: ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. വിറക് ശേഖരിക്കാന്‍ കാട്ടില്‍പ്പോയ മധു എന്ന യുവാവിനെയാണ് കടുവ കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈരക്കുപ്പ മാനിമൂല കോളനിയിലെ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയ മധു രാത്രി വൈകിയും തിരിച്ചെത്തിയില്ല. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കോളനിയില്‍നിന്ന് 200 മീറ്റര്‍ അകലെ തലയും കൈകാലുകളുമില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയാണ് മധുവിനെ അക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ മേഖലയില്‍ അടുത്തിടെയായി കടുവാശല്യം വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഭാഗ്യയാണ് മധുവിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com