പ്രതിരോധ വക്താവും ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി; ഒറ്റയടിക്ക് നഷ്ടമായത് 33,000 രൂപ 

ക്രെഡിറ്റ് കാർഡ് തട്ടിപ്പുകാരിൽ നിന്ന് പ്രതിരോധ വക്താവിനും രക്ഷയില്ല
പ്രതിരോധ വക്താവും ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി; ഒറ്റയടിക്ക് നഷ്ടമായത് 33,000 രൂപ 

തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് തട്ടിപ്പുകാരിൽ നിന്ന് പ്രതിരോധ വക്താവിനും രക്ഷയില്ല. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഐഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് തിങ്കളാഴ്ച അർധ രാത്രിയിൽ 33,000 രൂപ ഒറ്റയടിക്ക് നഷ്ടമായി. ഒടിപി പോലുമില്ലാതെയാണ് പണം കവർന്നത്. ഗോപ്രോ ക്യാമറ വെബ്സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാടാണ് തട്ടിപ്പുകാർ നടത്തിയത്. പണം പിൻവലിച്ചതായി രാത്രിയിൽ ഫോണിലേക്ക് സന്ദേശമെത്തിയിരുന്നു. 

വിദേശ വെബ്സൈറ്റുകളിൽ ഒടിപി ഇല്ലാതെ കാർഡ് നമ്പർ, കോഡ്, എക്സ്പയറി ഡേറ്റ് തുടങ്ങിയവ നൽകിയാൽ ഇടപാട് പൂർത്തിയാക്കാം. ഇതാണ് തട്ടിപ്പുകാർ ചൂഷണം ചെയ്തതെന്നാണ് സൂചന. യുഎൻസിഎച്ച്ആർ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാടിനു ശ്രമിച്ചെങ്കിലും ഒടിപി ആവശ്യമായ വന്നതിനാൽ ഇടപാട് റദ്ദായി. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com