കേരള ഗ്രാമീണ്‍ ബാങ്കുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും; സമരം ഒത്തുതീര്‍പ്പായി 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി
കേരള ഗ്രാമീണ്‍ ബാങ്കുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും; സമരം ഒത്തുതീര്‍പ്പായി 

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി.നാളെ മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നത് അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്കിലെ ഒരു വിഭാഗം ജീവനക്കാരാണ് 17 മുതല്‍ അനിശ്ചിതകാല സമരം നടത്തിവന്നത്. പണിമുടക്കില്‍ കെജിബിയുടെ സംസ്ഥാനത്തെ 600ലേറെ ശാഖകളും പത്ത് റീജണല്‍ ഓഫീസുകളും അടഞ്ഞുകിടന്നത് പണമിടപാടുകള്‍ പൂര്‍ണമായി സതംഭിപ്പിച്ചു. 

ആയിരക്കണക്കിന് ഇടപാടുകാരാണ് ബാങ്ക് സമരം മൂലം ബുദ്ധിമുട്ടിയത്. പലരും മറ്റുബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടായി. ബാങ്കിന് കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇടതുഅനുകൂല സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com