ജിഷ്ണു പ്രാണോയി കേസ്: മാനേജ്‌മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ചതായി പരാതി

ജിഷ്ണു പ്രാണോയി കേസ്: മാനേജ്‌മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ചതായി പരാതി

തൃശ്ശൂര്‍: ജിഷ്ണു പ്രണോയി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു കോളജ് മാനേജ്‌മെന്റിന് എതിരെ മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ചതായി പരാതി. വിദ്യാര്‍ത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയും കണ്ടെത്തി. 

അതേസമയം മനപൂര്‍വ്വം തോല്‍പ്പിച്ചിട്ടില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്‌മെന്റിനെതിരെ മൊഴി നല്‍കിയ ഡിഫാം വിദ്യാര്‍ത്ഥികളായ അതുല്‍, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെ പ്രാക്ടികല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചെന്നാണ് പരാതി. തുടര്‍ച്ചയായി രണ്ട് വട്ടം പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം മാര്‍ക്ക് പരിശോധിച്ചു. അപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. മാര്‍ക്കുകള്‍ വെട്ടിതിരുത്തിയ നിലയിലാണെന്നും ഇവര്‍ പറയുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ ആരോഗ്യ സര്‍വ്വകലാശാല നിയോഗിച്ച കമ്മീഷന്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്. വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്നും ഇലര്‍ക്ക് മറ്റൊരു കോളേജില്‍ വെച്ച് പ്രായോഗിക നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com