തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും ; മണ്ഡലപൂജ നാളെ ; ശബരിമലയിൽ കനത്ത സുരക്ഷ

സന്നിധാനത്തും മറ്റ് സുപ്രധാന സ്ഥലങ്ങളിലും ദ്രുതകർമ്മ സേനയെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു
തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും ; മണ്ഡലപൂജ നാളെ ; ശബരിമലയിൽ കനത്ത സുരക്ഷ

ശബരിമല: മണ്ഡലപൂജയ്ക്ക് ശബരിമലയിൽ‌ അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി ഇന്നെത്തും. ഉച്ചയോടെ പമ്പയിലെത്തുന്ന തങ്ക അങ്കി ഘോഷയാത്ര, ഉച്ചതിരിഞ്ഞ് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ശരംകുത്തിയിലെത്തും. ഇവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. വൈകിട്ട് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 

നാളെ ഉച്ചയ്ക്കാണ് തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കുക. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ 
ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെല്ലാം വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രയ്ക്ക് സുരക്ഷ പതിന്മടങ്ങായി വർധിപ്പിച്ചിട്ടുണ്ട്.  സന്നിധാനത്തും മറ്റ് സുപ്രധാന സ്ഥലങ്ങളിലും ദ്രുതകർമ്മ സേനയെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു. പമ്പ മുതൽ സന്നിധാനം വരെ തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

തങ്കഅങ്കി സ്പെഷ്യല്‍ ഓഫീസര്‍ എസ്. അജിത് കുമാര്‍, ആറന്മുള ദേവസ്വം അക്കൗണ്ടന്റ് വി. അരുണ്‍കുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ വി. കൃഷ്ണയ്യര്‍, രാധാകൃഷ്ണന്‍ എന്നവര്‍ ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥസംഘത്തിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര. ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ 70 അംഗ പോലീസ് സംഘത്തിനാണ് സുരക്ഷാച്ചുമതല നൽകിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com