തെലങ്കാനയുടെ ചുമതലയില്‍ നിന്ന് പികെ കൃഷ്ണദാസിനെ മാറ്റി; മുരളീധരന് ഉത്തര്‍പ്രദേശിന്റെ  ചുമതല

തെലങ്കാനയുടെ ചുമതലയില്‍ നിന്ന് പികെ കൃഷ്ണദാസിനെ മാറ്റി - മുരളീധരന് ഉത്തര്‍പ്രദേശിന്റെ  ചുമതല
തെലങ്കാനയുടെ ചുമതലയില്‍ നിന്ന് പികെ കൃഷ്ണദാസിനെ മാറ്റി; മുരളീധരന് ഉത്തര്‍പ്രദേശിന്റെ  ചുമതല


ന്യൂഡല്‍ഹി: ബിജെപി നേതാവ് പികെ കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയില്‍ നിന്ന് മാറ്റി. ലോക്‌സഭാ തെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ക്കായി കര്‍ണാടകയിലെ ബിജെപി നേതാവ് അരവിന്ദ് ലിംബവാലിക്ക് പകരം ചുമതല നല്‍കി. ഉത്തര്‍പ്രദേശില്‍ വി മുരളധീരന് ചുമതല നല്‍കിയിട്ടുണ്ട്. 

പതിനേഴ് സംസ്ഥാനങ്ങളിലെ ചുമത ഇന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ പ്രചാരണത്തിനും പ്രവര്‍ത്തനത്തിനുമായി പ്രകാശ് ജാവേദ്ക്കര്‍ നേതൃത്വം നല്‍കും. ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ചത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ്, ഒറീസ, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലെ ചുമതലയാണ് പ്രഖ്യാപിച്ചത്.

തെലങ്കാന നിയമസഭാ തെരഞ്ഞടുപ്പിലെ ബിജെപിയുടെ മോശം പ്രകടനമാണ് പികെ കൃഷ്ണദാസിനെ മാറ്റിയതെന്നാണ് വിലയിരുത്തല്‍. അതേസമയം പികെ കൃഷ്ണദാസിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയുടെ ദേശീയ നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. കേരളത്തിലെ കൃഷ്ണദാസ് വിരുദ്ധ പക്ഷം അദ്ദേഹത്തിനെതിരെ നേരത്തെ തന്നെ അമിത്ഷായ്ക്ക് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വി മുരളീധരനെ എംപിയാക്കിയപ്പോള്‍ തന്നെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചില്ലെന്ന പരാതി കൃഷ്ണദാസ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com