ഹാക്ക് ചെയ്യപ്പെട്ട കാര്‍ഡുകള്‍; കേരളത്തില്‍ പണം നഷ്ടപ്പെടുന്ന ഉടമകള്‍; വിശദാംശങ്ങള്‍; മുന്നറിയിപ്പ്

താഴെ കൊടുത്തിരിക്കുന്ന ഇമേജുകളില്‍ കേരളത്തില്‍ ഹാക്ക് ചെയ്യപ്പെട്ട , ഇനിയും പണം നഷ്ടപ്പെട്ടിട്ടില്ലാത്ത എന്നാല്‍ നഷ്ടപ്പെടാന്‍ പോകുന്ന കാര്‍ഡുടമകളുടെ ഡീറ്റെയില്‍സാണ്
ഹാക്ക് ചെയ്യപ്പെട്ട കാര്‍ഡുകള്‍; കേരളത്തില്‍ പണം നഷ്ടപ്പെടുന്ന ഉടമകള്‍; വിശദാംശങ്ങള്‍; മുന്നറിയിപ്പ്


കൊച്ചി:സംസ്ഥാനത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഎഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഒറ്റയടിക്ക് 33,000 രൂപ നഷ്ടമായത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്. ഇനിയും ഇത്തരത്തില്‍ വലിയ രീതിയില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ െ്രെകം പ്രൊഫൈലര്‍ യദു കൃഷ്ണന്‍. 

കേരളത്തില്‍ ഹാക്ക് ചെയ്യപ്പെട്ട, ഇനിയും പണം നഷ്ടപ്പെട്ടിട്ടില്ലാത്ത, നഷ്ടപ്പെടാന്‍ പോകുന്ന കാര്‍ഡുടമകളില്‍ ചിലരുടെ വിവരങ്ങള്‍ യദു ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങളും മറ്റും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലുമായി വര്‍ഷങ്ങളോളം നടത്തിയ ഗവേഷണത്തിനൊടുവിലാണ്  ഈ ഡേറ്റ ലഭിച്ചതെന്ന് യദു ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആശ്രയിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ചോരുന്നുണ്ട്. ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ഷോപ്പിങ് സൈറ്റുകളില്‍ നിന്ന് ഇങ്ങനെ പല തരത്തിലാണ് വിവരങ്ങള്‍ ചോരുന്നത്. ഇത്തരം വിവരങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്‌സൈറ്റുകള്‍ സജീവമാണ്. ഇത്തരത്തില്‍ ഒരു വില്‍പ്പനക്കാരന്റെ പക്കല്‍ മാത്രം മൂന്നരലക്ഷത്തിലധികം ഡേറ്റയുണ്ടാകും. ഒരു ക്രെഡിറ്റ് കാര്‍ഡിന് 5000 രൂപ എന്ന നിലയ്ക്ക് കണക്കിയാല്‍, ഏറ്റവും കുറഞ്ഞത് 150 കോടിക്ക് മുകളിലുള്ള ഡേറ്റ ഒരു വില്‍പ്പനക്കാരന്റെ പക്കലുണ്ടാകും. ഇത്തരത്തില്‍ വിവരങ്ങള്‍ വില്‍ക്കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. 

യദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇതൊരു വാട്ട്‌സ് അപ് ഫോര്‍വേര്‍ഡ് മെസേജല്ല ! വളരെ പ്രധാനപ്പെട്ട ഒരു ഇന്‍ഫൊര്‍മേഷനാണ് .
ദയവ് ചെയ്ത് ഷെയര്‍ ചെയ്യുക

ഈ പോസ്റ്റില്‍ താഴെ കൊടുത്തിരിക്കുന്ന ഇമേജുകളില്‍ കേരളത്തില്‍ ഹാക്ക് ചെയ്യപ്പെട്ട , ഇനിയും പണം നഷ്ടപ്പെട്ടിട്ടില്ലാത്ത എന്നാല്‍ നഷ്ടപ്പെടാന്‍ പോകുന്ന കാര്‍ഡുടമകളുടെ ഡീറ്റെയില്‍സാണ് .

നിങ്ങളുടെ കാര്‍ഡ് നമ്പറിന്റെ തുടക്കവും എക്‌സ്‌പൈറി ഡേറ്റും പേരും സ്ഥലവും മാച്ച് ആകുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ബാങ്കിനെ വിളിച്ച് നിങ്ങളുടെ ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷന്‍ ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യിക്കുക

ഇത് ഹാക്കായ കാര്‍ഡുകളുടെ, ഡീറ്റെയില്‍സിന്റെ നൂറിലൊരംശം മാത്രമാണ് .
ലക്ഷകണക്കിന് കാര്‍ഡിന്റെ ഡീറ്റയില്‍സാണ് എക്‌സ്‌പോസ്ഡ് ആയിരിക്കുന്നത് .
കണ്ണും പൂട്ടി എടുത്ത കുറച്ചു ഭാഗ്യവാന്മാരുടെ / ഭാഗ്യവതികളുടെ ഡീറ്റെയില്‍സാണിത് .
കൂടുതല്‍ പേരെ സഹായിക്കണം എന്നില്ലാഞ്ഞിട്ടല്ല , എല്ലാ ഡീറ്റെയില്‍സും സോഷ്യല്‍ മീഡിയയില്‍ ഇടുക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് .

ഇത് കഷ്ടപ്പെട്ട് , പണവും സമയവും സ്വന്തം കൈയില്‍ നിന്ന് കളഞ്ഞ് ഞാന്‍ കണ്ടെത്തിയ ഡീറ്റെയില്‍സാണ് .
ഇതില്‍ മൂന്ന് കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത് .

1.ബാങ്കുകളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ വലിയ തോതില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് 
കൂടുതല്‍ കൊച്ചിയില്‍ നിന്നുമാണ് . ബാക്കി സ്ഥലങ്ങളും ഒട്ടും പിറകിലല്ല .
വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടേക്കാം

2. എല്ലാ ഡ്രഗ്ഗുകളും ,കഞ്ചാവോ , ഹെറോയിനോ പാര്‍ട്ടി റേപ്പ് / ഡേറ്റ് റേപ്പ് മയക്കു മരുന്നായ രോഹിപ്‌നോള്‍ അടക്കം വാങ്ങുക എന്നത് വളരെ ഈസിയായ ഒരു കാര്യമാണ്

3. ചൈല്‍ഡ് പോണ്‍ വിതരണം നടത്തുന്ന നിരവധി ഗ്രൂപ്പുകളും അതില്‍ നിരവധി മലയാളികളും ഇപ്പോഴും എണ്ണിയാലൊടുങ്ങാത്ത വിധം കേരളത്തിലുണ്ട്


എല്ലാം ഇവിടെ പറയാന്‍ ഉദ്ദേശമില്ല എങ്കിലും ക്രെഡിറ്റ് കാര്‍ഡിനെ ലീക്കിനെ കുറിച്ച് !

ലക്ഷക്കണക്കിന് ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് ഹാക്കായിട്ടുണ്ട് .
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊച്ചിയില്‍ നിന്നാണ് .
ഞാന്‍ പോലീസിനെയും ബാങ്കുകളെയും കോണ്ടാക്റ്റ് ചെയ്തിരുന്നു . ഇതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴിച്ച് ബാക്കിയാരും ഇത് അതിന്റേതായ ഗൗരവത്തില്‍ എടുത്തില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത് .

നിങ്ങള്‍ പ്രതീക്ഷിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ പലരുടെയും ക്രഡിറ്റ് / ഡെബിറ്റ്കാര്‍ഡുകളുടെയും ഡീറ്റെയില്‍സ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് .
നിങ്ങള്‍ വിചാരിക്കും ഛഠജ വന്നാലല്ലേ അല്ലെങ്കില്‍ ATM PIN പറഞ്ഞു കൊടുത്താലല്ലേ കാശ് പോകൂ എന്ന് . 
എന്നാല്‍ അങ്ങനെയല്ല , അതില്ലാതേയും പണം പിന്‍വലിക്കാം 
ഇപ്പോള്‍ നിന്ന നില്‍പ്പില്‍ ഒരാള്‍ക്ക് (എനിക്കും ) ലക്ഷാധിപതി ആകാവുന്ന ,
(ഒന്ന് മനസ്സ് വെച്ചാല്‍ കോടീശ്വരനും) അത്രയും ഡീറ്റെയില്‍സാണ് എക്‌സ്‌പോസ്ഡ് ആയിരിക്കുന്നത് . (അതിശയോക്തിയല്ല )
ഇതില്‍ റീ ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കുന്ന സൈറ്റ് വഴി പോലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് കൈയിലുള്ള ഡേറ്റ കാണിക്കുന്നത് .
എന്തിനേറെ , ഒരു മിനിറ്റ് പോലും വേണ്ട നിങ്ങളുടെ കൈയിലുള്ള കാര്‍ഡിന്റെ ക്‌ളോണ്‍ ഉണ്ടാക്കാന്‍ .
അപ്പോള്‍ കാര്‍ഡ് എന്റെ കയ്യിലാണല്ലോ എന്ന അഹങ്കാരവും വേണ്ട

നിങ്ങളുടെ അക്കൊണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുക എന്നത് മാത്രമേ നിങ്ങള്‍ക്ക് ചെയ്യാനുള്ളൂ . ഫ്രോഡ് നടന്നാല്‍ നിങ്ങള്‍ക്ക് പണം തിരികെ തരാനുള്ള ബാധ്യത ബാങ്കിനുണ്ട് .
പൊലീസുകാരെ കുറ്റം പറയാന്‍ പറ്റില്ല , ആ പണം നിമിഷ നേരത്തിനുള്ളില്‍ ബിറ്റ് കോയിനായും അതവിടെ നിന്ന് പതിനായിരം തവണ കൈ മറിയുകയും ചെയ്യും .
അത് ഏതായാലും നിലവില്‍ കണ്ടു പിടിക്കാന്‍ വഴിയൊന്നുമില്ല ട്രെയ്‌സ് ചെയ്ത് ക്ഷീണിക്കാം എന്നതല്ലാതെ .

ഇതില്‍ ഇപ്പോള്‍ പറഞ്ഞതിന്റെ പേരില്‍ പോലീസിനും ബാങ്കുകള്‍ക്കും പെട്ടെന്ന് ആവേശമുണ്ടായി എന്നോട് അന്വേഷിച്ചാല്‍ ഇപ്പോള്‍ കൈയിലുള്ള ഇന്‍ഫൊര്‍മേഷന്‍സ് കൊടുക്കും എന്നുള്ളതല്ലാതെ എന്റെ ഭാഗത്ത് നിന്ന് വേറൊരു സഹായവും പ്രതീക്ഷിക്കരുത് അതും നിങ്ങളെ ഓര്‍ത്തല്ല , കാര്‍ഡ് ഹാക്കായവരുടെ പണം നഷ്ടപ്പെടുന്നതോര്‍ത്താണ്

മാധ്യമങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ് . ഡീറ്റെയില്‍ ആയി വാര്‍ത്ത നല്‍കുമെങ്കില്‍ മാത്രം . ഇല്ലെങ്കില്‍ സുക്കര്‍ ബര്‍ഗ് ഫേസ്ബുക്കില്‍ എഴുതുന്നതിന് ചാര്‍ജ്ജ് ചെയ്യാത്ത കാലത്തോളം ഇതില്‍ തന്നെ ഞാന്‍ എഴുതി നാട്ടാരെ അറിയിച്ചോളാം .

ബാങ്കുകള്‍ക്കും ധന കാര്യ സ്ഥാപനങ്ങള്‍ക്കോ അവരുടെ കസ്റ്റമേഴ്‌സിന് വേണ്ടിയോ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയോ, കേരളാ പോലീസിനടക്കം ഇതിനെ സംബന്ധിച്ച് ക്ലാസ് എടുക്കാനും ഞാന്‍ തയാറാണ് .
ഇനി പൊതു ജനത്തിന് അവബോധം ഉണ്ടാക്കാനാണെങ്കിലും ഞാന്‍ സെഷന്‍ എടുക്കാന്‍ തയാറാണ് 
പക്ഷെ 
ഞാന്‍ മദര്‍ തെരേസ അല്ലാത്തത് കൊണ്ടും, പൊതു ജന സേവനത്തിന് നോബല്‍ സമ്മാനം കിട്ടുമെന്ന പ്രതീക്ഷയില്ലാത്തത് കൊണ്ടും ഇത്രയും കാലം ഈ ഡീറ്റെയില്‍സ് കണ്ടു പിടിക്കാന്‍ എന്റെ മാത്രം സമയവും സാമ്പത്തികവും കളഞ്ഞു കുളിച്ചത് കൊണ്ടും ഒന്നും ഫ്രീയായിരിക്കില്ല .
നന്ദി !

ഇതിനെ കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകളിലേക്ക് ഞാന്‍ പോയാല്‍ കുടുംബത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി പോലും കിട്ടാന്‍ സാധ്യതയില്ല എന്നറിയാവുന്നതിനാല്‍ ഇവിടം കൊണ്ട് പോസ്റ്റ് നിര്‍ത്തുന്നു . 
പോസ്‌റ്റേ നിര്‍ത്തുന്നുള്ളൂ ,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com