അയ്യപ്പ ജ്യോതി തെളിച്ചില്ല; എന്‍എസ്എസ് ആസ്ഥാനത്തിന് പുറത്തിറങ്ങാതെ സുകുമാരന്‍ നായര്‍

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്യോതി പ്രതിഷേധത്തില്‍ എല്ലാവരുടെയും ശ്രദ്ധ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്കായിരുന്നു
അയ്യപ്പ ജ്യോതി തെളിച്ചില്ല; എന്‍എസ്എസ് ആസ്ഥാനത്തിന് പുറത്തിറങ്ങാതെ സുകുമാരന്‍ നായര്‍


പെരുന്ന: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്യോതി പ്രതിഷേധത്തില്‍ എല്ലാവരുടെയും ശ്രദ്ധ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്കായിരുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും സംഘവും ജ്യോതി തെളിയിക്കുമോയെന്നായിരുന്നു ശ്രദ്ധ. അയ്യപ്പജ്യോതിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സുകുമാരന്‍ നായര്‍ പക്ഷേ സമരത്തില്‍ നേരിട്ട് പങ്കെടുത്തില്ല. 

പതിവുപോലെ കഴിഞ്ഞ ദിവസവും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം മന്നം സമാധയിലെത്തിയ സുകുമാരന്‍ നായര്‍, ജ്യോതി നടക്കുന്ന സമയത്ത് പുറത്തിറങ്ങിയില്ല. അയ്യപ്പ ജ്യോതി തെളിയിച്ച സമയത്ത് പതിവുപോലെ മന്നംസമാധിയില്‍ വിളക്ക് തെളിയിച്ചു. എല്ലാദിവസവും സുകുമാരന്‍ നായര്‍ തന്നെയാണ് വിളക്ക് തെളിയിക്കുന്നത്. മന്നം സമാധിയില്‍ നിന്ന് ജ്യോതി നോക്കിക്കണ്ടു. 

വനിതാമതിലില്ല, വിശ്വാസികള്‍ പങ്കെടുക്കേണ്ടത് അയ്യപ്പ ജ്യോതിയിലാണെന്ന് നേരത്തെ സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ പങ്കെടുക്കാനോ പങ്കെടുക്കാതിരിക്കാനോ എന്‍എസ്എസ് ആരേയും നിര്‍ബന്ധിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com