ജഗന്നാഥന്‍ എവിടെ?; മൂന്നാറിലെ എസ്റ്റേറ്റ് കൊലപാതക കേസില്‍ പ്രതിക്കായി പൊലീസ് അലയാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷം

തോട്ടം മേഖലയെ നടുക്കിയ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ജഗന്നാഥനെ തേടി പൊലീസ് അലയാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷം
ജഗന്നാഥന്‍ എവിടെ?; മൂന്നാറിലെ എസ്റ്റേറ്റ് കൊലപാതക കേസില്‍ പ്രതിക്കായി പൊലീസ് അലയാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷം

മൂന്നാര്‍: തോട്ടം മേഖലയെ നടുക്കിയ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ജഗന്നാഥനെ തേടി പൊലീസ് അലയാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷം. 2011 മാര്‍ച്ച് 19 ന് ആണ് മൂന്നാര്‍ തേയിലത്തോട്ടം മേഖലയെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണന്‍ ദേവന്‍ കമ്പനി കല്ലാര്‍ എസ്‌റ്റേറ്റ് പുതുക്കാട് ഡിവിഷനില്‍ ജഗന്നാഥന്റെ ഭാര്യ ഗീത (26) യെ ആണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരിക്കിട്ട് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.

ഭര്‍ത്താവ് ജഗന്നാഥനെ അതിനു ശേഷം കാണാതായതും സാഹചര്യത്തെളിവുകളും ഇയാളിലേക്കാണ് പൊലീസിന്റെ അന്വേഷണം നീണ്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇയാള്‍ എത്താന്‍ സാധ്യതയുള്ള സ്ഥലത്തെല്ലാം പൊലീസ് വല വിരിച്ചെങ്കിലും ജഗന്നാഥന്‍ പൊലീസിന് ഇന്നും കാണാമറയത്ത് തന്നെ. തെളിയാത്ത കേസുകളില്‍ തുമ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായാണ് ഈ കേസില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com