മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഇടതടവില്ലാതെ എത്രപേര്‍ക്ക് നില്‍ക്കാം?: ഈ കണക്കുകള്‍ പറയും 

രണ്ടുപേര്‍ തോളോട് തോള്‍ മുട്ടി നിന്നാല്‍ ഒരു മീറ്ററായി. ആയിരം പേര്‍ അങ്ങനെ നിന്നാല്‍ 500 മീറ്റര്‍ അഥവാ അര കിലോമീറ്റര്‍.
മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഇടതടവില്ലാതെ എത്രപേര്‍ക്ക് നില്‍ക്കാം?: ഈ കണക്കുകള്‍ പറയും 

ബരിമല യുവതി പ്രവേശന വിഷയത്തില്‍ ശബരിമല കര്‍മ്മസമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയില്‍ എത്രപേര്‍ പങ്കെടുത്തുവെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. ബിജെപിയും ശബരിമല കര്‍മ്മസമിതിയും ലക്ഷങ്ങളുടെ അവകാശവാദം ഉന്നയിക്കുമ്പോള്‍ മാധ്യമങ്ങളിലും പല കണക്കുകളാണ് വരുന്നത്. ചിലര്‍ മുപ്പത് ലക്ഷവും ചിര്‍ ഇരുപത്തിയഞ്ച് ലക്ഷവും ഒക്കെ പറയുന്നു. ഇതിനിടയില്‍ മറ്റൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യനിരീക്ഷകനായ വൈശാഖന്‍ തമ്പി.  മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നില്‍ക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം പതിമൂന്ന് ലക്ഷമാണ് എന്നാണ് വൈശാഖന്‍ തമ്പിയുടെ കണക്ക്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. 

വൈശാഖന്‍ തമ്പിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: 


ഒരു മനുഷ്യശരീരത്തിന് ശരാശരി അര മീറ്റര്‍ വീതിയുണ്ടാകും (സാമാന്യം തടിയുള്ളവര്‍ക്ക് അതില്‍ കൂടുതലും നല്ല മെലിഞ്ഞവര്‍ക്ക് അതില്‍ താഴെയുമായിരിക്കും) അപ്പോള്‍ രണ്ടുപേര്‍ തോളോട് തോള്‍ മുട്ടി നിന്നാല്‍ ഒരു മീറ്ററായി. ആയിരം പേര്‍ അങ്ങനെ നിന്നാല്‍ 500 മീറ്റര്‍ അഥവാ അര കിലോമീറ്റര്‍. ഇനി, മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ റോഡ് ദൂരം 640 കിലോമീറ്റര്‍ ആണ്, 6,40,000 മീറ്റര്‍. അതിനെ മുകളിലോട്ട് റൗണ്ട് ചെയ്ത് ആറരലക്ഷമാക്കിയേക്കാം. അങ്ങനെയെങ്കില്‍, അത്രയും ദൂരമുള്ള റോഡില്‍ എത്ര പേര്‍ക്ക് തോള്‍ ചേര്‍ന്ന് നില്‍ക്കാം?

6.5 ലക്ഷം X = 13 ലക്ഷം
ജേണലിസ്റ്റ് പുലികളോടാണ് പ്രധാനമായും ഇത് പറയുന്നത്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നില്‍ക്കാവുന്ന പരമാവധി ആളുകളുടെ എണ്ണമാണ്. അതും കൈകോര്‍ത്ത് നില്‍ക്കുന്ന കാര്യമല്ല, കൈകള്‍ താഴ്ത്തിയിട്ട് തോളോട് തോള്‍ മുട്ടിനില്‍ക്കുന്ന കാര്യമാണ് പറയുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. വലിയ വലിയ സംഖ്യകള്‍ ചുമ്മാ എടുത്തങ്ങ് വീശരുത്. ഏത് ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും തള്ളുകള്‍ക്കുണ്ടാകട്ടെ മൂന്നാം ക്ലാസിലെ കണക്കിന്റെ സ്മരണകള്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com