യാത്രക്കാരുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നി; മന്ത്രി 'പൊലീസായി'; അപകടമുണ്ടാക്കി മുങ്ങിയ കാര്‍ ഡ്രൈവറെ കയ്യോടെ പിടികൂടി 

നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിക്കുകയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഗുണം ചെയ്തു
യാത്രക്കാരുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നി; മന്ത്രി 'പൊലീസായി'; അപകടമുണ്ടാക്കി മുങ്ങിയ കാര്‍ ഡ്രൈവറെ കയ്യോടെ പിടികൂടി 

ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിക്കുകയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഗുണം ചെയ്തു. അപകടം ശ്രദ്ധയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മന്ത്രി വി എസ് സുനില്‍കുമാറിന്റെ നിര്‍ദേശത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ പൊലീസ് കയ്യോടെ പിടികൂടി. കാറോടിച്ച കാറളം വെള്ളാനി സ്വദേശി പുതുവീട്ടില്‍ അരുണിനെ (25) ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ സി.വി ബിബിനാണ് അറസ്റ്റു ചെയ്തത്.

 കൊടുങ്ങല്ലൂര്‍ ഏറിയാട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് മന്ത്രി അപകടം കണ്ടത്. വാഹനം നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കാറിലെ യാത്രക്കാരുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനോട് കാറില്‍ പരിശോധന നടത്താനും കൂടുതല്‍ അന്വേഷണം നടത്താനും നിര്‍ദേശം നല്‍കി. ഇതിനിടെ കാര്‍ ഒാടിച്ചിരുന്നയാള്‍ മുങ്ങി. തുടര്‍ന്ന് പൊലീസ് ഇരിങ്ങാലക്കുടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

അരുണിന് െ്രെഡവിങ് ലൈസന്‍സ് ഇല്ലെന്നും, അപകടമുണ്ടാക്കിയ കാര്‍ വാടകക്ക് എടുത്തതാണെന്നും തെളിഞ്ഞതിനെ തുടര്‍ന്ന് കാര്‍ നല്‍കിയ പെരിങ്ങോട്ടുകര സ്വദേശി വലിയകത്ത് വീട്ടില്‍ ഷജാത്തിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അരുണിനെതിരെ നരഹത്യക്കുള്ള വകുപ്പാണ് ചുമത്തിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍ പറഞ്ഞു. ഇതേ കാര്‍ രണ്ട് ദിവസം മുന്‍പ് അതിരിപ്പിള്ളിയില്‍ മറ്റൊരു കാറില്‍ തട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com