ലോറി തലയിലൂടെ കയറി ഇറങ്ങി; മൂവാറ്റുപുഴയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

അഫ്‌സല്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് അപകടശേഷം തലയില്‍ നിന്നും ഊരിയെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു
ലോറി തലയിലൂടെ കയറി ഇറങ്ങി; മൂവാറ്റുപുഴയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

മൂവാറ്റുപുഴയില്‍ എംസി റോഡിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. വാഴപ്പിള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഇരുപത്തിമൂന്നുകാരനും, കൂത്താട്ടുകുളത്തുണ്ടായ വാഹനാപകടത്തില്‍ മണ്ണത്തൂര്‍ സ്വദേശിയായ ജോബി(32)നുമാണ് ജീവന്‍ നഷ്ടമായത്. 

വാഴപ്പിള്ളിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അഫ്‌സല്‍ എന്ന യുവാവിന്റെ ജീവനെടുത്ത അപകടം. അഫ്‌സല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി തട്ടുകയായിരുന്നു. ബൈക്കില്‍ നിന്നും താഴെ വീണ അഫ്‌സലിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി. അഫ്‌സല്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് അപകടശേഷം തലയില്‍ നിന്നും ഊരിയെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു. 

അപകട സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു രണ്ടാമത്തെ അപകടം. കൂത്താട്ടുകുളം പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് ജോബി മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com