വനിത മതിലില്‍ പങ്കെടുത്താല്‍, അന്നേ ദിവസത്തെ വേതനവും ഒരു അവധിയും ഫ്രീ; മതിലിനായി തൊഴിലുറപ്പുകാരുടെ കൂട്ട് പിടിക്കാന്‍ സര്‍ക്കാര്‍

ഒരു ദിവസത്തെ കൂലിയും ഒരു ദിവസത്തെ അധിക അവധിയും നല്‍കി കൂടുതല്‍ പേരെ മതിലിന്റെ ഭാഗമാക്കാനാണ് നീക്കം
വനിത മതിലില്‍ പങ്കെടുത്താല്‍, അന്നേ ദിവസത്തെ വേതനവും ഒരു അവധിയും ഫ്രീ; മതിലിനായി തൊഴിലുറപ്പുകാരുടെ കൂട്ട് പിടിക്കാന്‍ സര്‍ക്കാര്‍


ര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിത മതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളില്‍ക്ക് വേതനത്തോടു കൂടി രണ്ട് ദിവസത്തെ അവധി അനുവദിക്കും. ജനുവരി ഒന്നിന് നടക്കുന്ന മതിലില്‍ പരമാവധി തൊഴിലുറപ്പുകാരെ പങ്കാളികളാക്കണമെന്നും എന്നാല്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നുമാണു ഔദ്യോഗിക നിര്‍ദേശം. ഇതിനായി ഒരു ദിവസത്തെ കൂലിയും ഒരു ദിവസത്തെ അധിക അവധിയും നല്‍കി കൂടുതല്‍ പേരെ മതിലിന്റെ ഭാഗമാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

ജനുവരി ഒന്നിനു ഹാജര്‍ ബുക്ക് (മസ്റ്റര്‍ റോള്‍) പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കു നല്‍കുമ്പോള്‍ തൊഴിലാളികളുടെ ഒപ്പ് രേഖപ്പെടുത്താനാണു നീക്കം. വനിത മതിലില്‍ പങ്കെടുപ്പിക്കുന്നതിനൊപ്പം 250 രൂപ മതിലിന്റെ ചെലവിനായി നല്‍കണമെന്നും തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎമ്മിന്റെ എംഎന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യുണിയന്‍ മുഖേന തൊഴിലുറപ്പുകാരെ മതിലില്‍ പങ്കെടുപ്പിക്കാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. പങ്കെടുത്തില്ലെങ്കില്‍ മസ്റ്റര്‍റോളില്‍ നിന്ന് ഒഴിവാക്കുമെന്നാണു ചില ജില്ലകളിലെ മുന്നറിയിപ്പ്. നിശ്ചിത എണ്ണം തൊഴിലാളികളെ പങ്കെടുപ്പിക്കാനും ചിലയിടത്തു നിര്‍ദേശമുണ്ട്. ഇവരുടെ തൊഴില്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളുടെ പട്ടിക തയാറാക്കണം. കഴിഞ്ഞ ദിവസം മതിലിന്റെ പ്രചാരണ പരിപാടിയില്‍ വേതനത്തോടുകൂടി അവധി നല്‍കി തൊഴിലുറപ്പുകാരെ പങ്കെടുപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com