വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന കോടതി ഉത്തരവിനെതിരെ ബാലാവകാശ കമ്മിഷന്‍; വിധി ഭരണഘടനാ അവകാശങ്ങളുടെ ലംഘനം

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പതിനെട്ടു വയസിനു താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍. ഹൈക്കോടതി ഉത്തരവ് ഭരഘടനാ ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷ് പറഞ്ഞു.

അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത് കുട്ടികള്‍ക്കും ബാധകമാണ്. ഭരണഘടന നല്‍കുന്ന ഈ അവകാശത്തിന്റെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഈ ഉത്തരവ് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ മതിലിന് പൊതുപണം ചെലവഴിക്കുന്നതിന് എതിരെയും കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് എതിരെയുമുള്ള ഹര്‍ജിയിലാണ് പതിനെട്ടു വയസിനു താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com